സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള പ്രവേശന നടപടി മേയ് 18ന് ആരംഭിക്കും

0 1,526

സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള പ്രവേശന നടപടി മേയ് 18ന് ആരംഭിക്കും

തിരുവനന്തപുരം :സംസ്ഥാനത്തെ എല്ലാ സ്കൂളികളിലേക്കുമുള്ള 2020–21 അധ്യായന വർഷത്തേക്കുള്ള പ്രവേശന നടപടി മേയ് 18ന് ആരംഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന് കിഴീലുള്ള സ്കൂളുകളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നേരിട്ടെത്തി പ്രവേശനം നോടാം. ഈ വിദ്യാലയങ്ങളിൽ ഓൺലൈൻ വഴിയും പ്രവേശനം നൽകും. ഇതിനുള്ള സംവിധാനം കൈറ്റ് ലഭ്യമാക്കും.

ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ പറ്റാത്തവർ അതായത് എസ്‌സി, എസ്ടി വിഭാഗത്തിലെ കുട്ടികൾ, മലയോര മേഖലയിൽ താമസിക്കുന്നവർ എന്നിവർക്കായി 200 കേന്ദ്രങ്ങളിൽ പരീക്ഷാ പരിശീലനം ഒരുക്കും. വിദ്യാർഥികൾക്ക് നേരിട്ടും അല്ലാതെയും പരിശീലനം ലഭ്യമാക്കും.