യു.എ.ഇ മുഴുവൻ വിമാനസർവീസുകളും നിർത്തുന്നു

യു.എ.ഇ മുഴുവൻ വിമാനസർവീസുകളും നിർത്തുന്നു

0 225

യു.എ.ഇ മുഴുവൻ വിമാനസർവീസുകളും നിർത്തുന്നു

48 മണിക്കൂറിനകം രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രാ വിമാനങ്ങൾ രണ്ടാഴ്ച നിലക്കും. വിമാനങ്ങൾ രക്ഷാപ്രവർത്തനത്തിനും, ചരക്കുഗതാഗതത്തിനും മാത്രം

യു എ ഇയിലെ വിമാനത്താവളങ്ങൾ വഴിയുള്ള മുഴുവൻ യാത്രാ വിമാന സർവീസുകളും നിർത്തിവെക്കുന്നു. 48 മണിക്കൂറിനകം കാർഗോ വിമാനങ്ങളും, രക്ഷാപ്രവർത്തന് ഉപയോഗിക്കുന്ന വിമാനങ്ങളും ഒഴികെയുള്ളവ പൂർണമായും സർവീസ് നിർത്തും.

 


രണ്ടാഴ്ചകാലത്തേക്കാണ് വിമാനങ്ങൾ നിർത്തിവെക്കുന്നത്. യു.എ.ഇയിൽ നിന്നുള്ള വിമാനങ്ങളും രാജ്യത്തേക്ക് വരുന്ന വിമാനങ്ങളും നിർത്തും. വിമാനത്താവളങ്ങളിൽ ട്രാൻസിറ്റും ഉണ്ടാവില്ല. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സിവിൽ ഏവിയേഷൻ അതോറിറ്റിയും ദുരന്തനിവാരണ സമിതിയുമാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.