രാജ്യത്തേയും മോദിയെയും വിമര്‍ശിച്ച അഫ്രീദിക്കെതിരേ ഇന്ത്യന്‍ താരങ്ങള്‍;

0 1,260

രാജ്യത്തേയും മോദിയെയും വിമര്‍ശിച്ച അഫ്രീദിക്കെതിരേ ഇന്ത്യന്‍ താരങ്ങള്‍; ആവശ്യമെങ്കില്‍ രാജ്യം കാക്കാന്‍ തോക്കെടുക്കുമെന്ന് ഹര്‍ഭജന്‍

 

ന്യൂദല്‍ഹി: രാജ്യത്തേയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മോശം ഭാഷയില്‍ വിമര്‍ശിച്ച്‌ പാക് ക്രിക്കറ്റര്‍ ഷഹീദ് അഫ്രീദിക്കെതിരേ അതിരൂക്ഷ മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍.ഹര്‍ഭജന്‍സിങ്, യുവരാജ് സിങ്, ഗൗതം ഗംഭീര്‍, ശിഖര്‍ ധവാന്‍ എന്നവരാണ് ട്വിറ്ററിലൂടെ അഫ്രീദിക്കെതിരേ രംഗത്തെത്തിയത്.

 

പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ച അവസരത്തിലാണ് അഫ്രീദി ഇന്ത്യാ വിരുദ്ധ പ്രസ്താവന നടത്തിയത്. ‘ഇന്ന് ലോകം വലിയ ഒരു രോഗത്തിന്റെ പിടിയിലാണ്. എന്നാല്‍ അതിലും വലിയ രോഗം മോദിയുടെ മനസ്സിലാണ്. പാകിസ്താന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്. പക്ഷേ ഏഴു ലക്ഷം വരുന്ന പാക് ആര്‍മിക്ക് പാകിസ്താനിലെ 20 കോടി ജനങ്ങളുടെ പിന്തുണയുണ്ട്. ഇന്ത്യയിലെ കശ്മീരികളും പാക് സൈന്യത്തെയാണ് പിന്തുണയ്ക്കുന്നത്.’- ഇതായിരുന്നു അഫ്രീദിയുടെ പരാമര്‍ശം.

 

ഹര്‍ഭജന്‍ സിങ്ങായിരുന്നു അഫ്രീദിക്കെതിരേ ആദ്യം മറുപടിയുമായി രംഗത്തെത്തിയത്. നേരത്തേ, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അഫ്രീദിയുടെ ഫൗണ്ടേഷന് സഹായം നല്‍കി വിവാദം വരുത്തിവച്ചവരാണ് ഹര്‍ഭജനും യുവരാജും. എന്നാല്‍, ഇന്ത്യയ്ക്കും മോദിക്കുമെതിരേ അഫ്രീദി അധിക്ഷേപവുമായി എത്തിയതോടെ പാക് താരവുമായുള്ള എല്ലാം ബന്ധവും അവസാനിപ്പിച്ചെന്ന് ഹര്‍ഭജന്‍. അഫ്രീദിയുമായുള്ള തന്റെ ബന്ധം അടഞ്ഞ അധ്യായമാണ്. മനുഷ്യത്വത്തിന്റെ പേരില്‍ ഒരു മനുഷ്യന്‍ എന്നോട് സഹായം ചോദിച്ചു, ഞാന്‍ സഹായിച്ചു. അതാണ് അഫ്രീദിയുടെ വിഷയത്തില്‍ സംഭവിച്ചത്. ഇനിയങ്ങോട്ട് അഫ്രീദിയുമായി യാതൊരുവിധത്തിലുള്ള സഹകരണത്തിനുമില്ല’ ഹര്‍ഭജന്‍ വ്യക്തമാക്കി. ജനങ്ങള്‍ ദുരിതത്തിലായ സമയത്ത് അവരെ സഹായിക്കാനുള്ള ആഗ്രഹത്തോടെയാണ് അഫ്രീദിയെയും അഫ്രീദി ഫൗണ്ടേഷനെയും സഹായിച്ചതെന്ന് ഹര്‍ഭജന്‍ പറഞ്ഞു. എന്നാല്‍, പാക്ക് അധീന കശ്മീരില്‍ വന്ന് അഫ്രീദി നടത്തിയ പ്രസ്താവനകള്‍ അതിരു ലംഘിക്കുന്നതാണെന്ന് ഹര്‍ഭജന്‍ പറഞ്ഞു.

 

ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കുമെതിരായ അഫ്രീദിയുടെ വാക്കുകള്‍ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് യുവരാജ് വ്യക്തമാക്കി. ഇരുപത് കോടി ജനങ്ങളുടെ പിന്തുണയുണ്ട് ഏഴ് ലക്ഷം വരുന്ന പാകിസ്ഥാന്‍ സൈന്യത്തിന് എന്നാണ് അഫ്രീദി പറയുന്നത്. എങ്കിലും അവര്‍ കഴിഞ്ഞ എഴുപത് വര്‍ഷങ്ങളായി കശ്മീരിന് വേണ്ടി യാചിക്കുകയാണ്. അഫ്രീദിയെയും ഇമ്രാനെയും ബജ്വയെയും പോലുള്ള കോമാളികള്‍ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിഷം തുപ്പുന്നത് പാകിസ്ഥാനി ജനതയെ വിഡ്ഢികളാക്കാന്‍ വേണ്ടിയാണ്. എന്നാല്‍ ഇതു കൊണ്ടൊന്നും കശ്മീര്‍ സ്വന്തമാക്കാമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും കരുതേണ്ടതില്ല. ബംഗ്ലാദേശിന്റെ കഥ ഓര്‍മ്മയുണ്ടല്ലോ അല്ലേയെന്നായിരുന്നു ഗംഭീറിന്റെ മറുപടി. കശ്മീര്‍ അന്നും ഇന്നും എന്നും ഞങ്ങളുടേതാണ്. നിങ്ങള്‍ക്ക് 22 കോടി പേരുണ്ടെങ്കിലും ഞങ്ങളുടെ ഒരാള്‍ നിങ്ങളുടെ 15 ലക്ഷം പേര്‍ക്ക് തുല്യമാണ്. ബാക്കി സ്വന്തം ഇരുന്ന് കണക്കുകൂട്ടിക്കോയെന്നായിരുന്നു ധവാന്റെ ട്വീറ്റ്.