ഏഴ്‌ മാസത്തെ വീട്ടുതടങ്കലിന്‌ ശേഷം ഫാറൂഖ് അബ്ദുള്ളക്ക് മോചനം

ഏഴ്‌ മാസത്തെ വീട്ടുതടങ്കലിന്‌ ശേഷം ഫാറൂഖ് അബ്ദുള്ളക്ക് മോചനം

0 93

ഏഴ്‌ മാസത്തെ വീട്ടുതടങ്കലിന്‌ ശേഷം ഫാറൂഖ് അബ്ദുള്ളക്ക് മോചനം

 

 

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ തടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിക്കുന്നുഫാറൂഖ് അബ്ദുള്ളയെ തടങ്കിലാക്കിയ നടപടി പിന്‍വലിച്ചുക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
ഏഴ്‌ മാസത്തെ വീട്ടു തടങ്കലിന്‌ ശേഷമാണ് ഫാറൂഖ് അബ്ദുള്ളയെ മോചിതനാക്കുന്നത്. വിചാരണ കൂടാതെ തടങ്കലിലാക്കാന്‍ സാധിക്കുന്ന പൊതുസുരക്ഷാ നിയമവും 83-കാരനായ അദ്ദേഹത്തിന്റെ പേരില്‍ ചുമത്തിയിരുന്നു.
അതേ സമയം തടങ്കലിലുള്ള മറ്റു മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയേയും മെഹബൂബ മുഫ്തിയേയും മോചിപ്പിച്ചിട്ടില്ല.