വീട്ടുവളപ്പിൽ കയറിയ പേ ബാധിച്ച നായയെ നാലുമണിക്കൂറിനൊടുവിൽ സാഹസികമായി പിടികൂടി

0 408

 

പത്തനംതിട്ട ഓമല്ലൂരിൽ പേലക്ഷണങ്ങളോടെയുള്ള വീട്ടുവളപ്പിൽ കയറിയ നായയെ സാഹസികമായി പിടികൂടി. ഫയർഫോഴ്‌സ് സംഘവും ‘ആരോ’ ഡോഗ് ക്യാച്ചേഴ്‌സും ചേർന്നാണ് നായയെ പിടികൂടിയത്. ബട്ടർഫ്‌ളൈ നെറ്റ് ഉപയോഗിച്ചാണ് നായയെ പിടികൂടിയത്. പേ വിഷ ലക്ഷണങ്ങളുള്ളതിനാൽ മയക്കുമരുന്ന് കുത്തിവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഇന്നലെ രാവിലെ ഏഴേ മുക്കാലോടെയാണ് നായ വീട്ടുവളപ്പിലെത്തിയത്. ഈ സമയം വീട്ടിൽ രണ്ടു സ്ത്രീകളാണുണ്ടായിരുന്നത്. ആദ്യം ഇരുവർക്കും അസ്വാഭാവികത തോന്നിയിരുന്നില്ല. പിന്നീട് വായിൽ നുര വരുന്നത് കണ്ടാണ് സംശയം തോന്നിയത്. പിന്നീട് വീടിന്റെ ജനലും വാതിലുകളും അടച്ച് പഞ്ചായത്ത് പ്രസിഡൻറിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഒമ്പതോടെ ഉദ്യോഗസ്ഥരെത്തുകയും 11.30ഓടെ നായയെ പിടികൂടുകയുമായിരുന്നു. ഇപ്പോൾ നായ നിരീക്ഷണത്തിലാണ്.