ചിക്കന്‍പോക്‌സുപോലെ ഒരിക്കല്‍ പിടിപെട്ടാല്‍ പിന്നെ വരില്ലെന്ന വിശ്വാസവും തെറ്റി; ജപ്പാനിലെ ഒരാള്‍ക്ക് സുഖമായി രണ്ടാഴ്ചക്ക് ശേഷം വീണ്ടും കൊറോണ

0 203

 

ലണ്ടന്‍: കൊറോണ വ്യാപിക്കുന്ന അതേ വേഗത്തില്‍ ഇതിനെക്കുറിച്ചുള്ള പല തെറ്റിദ്ധാരണകളും വ്യാപിച്ചിരുന്നു. കോവിഡ്19 ഒരിക്കല്‍ സുഖമായാല്‍ അതിനുള്ള പ്രതിരോധം ഉള്ളില്‍ ഉടലെടുക്കുമെന്നും ചിക്കന്‍പോക്‌സു പോലെ അത് പിന്നീട് ഒരിക്കലും വരില്ല എന്നുമായിരുന്നു അതിലൊന്ന്. അത് തെറ്റാണെന്ന് തെളിയിക്കുകയാണ് ജപ്പാനിലെ ഈ സംഭവം.

 

പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ 70 കാരന് ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബര കപ്പലില്‍ വച്ചാണ് ആദ്യമായി കൊറോണ ബാധിക്കുന്നത്. ടോക്കിയോയിലെ ഒരു ആശുപതിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ചികിത്സക്ക് ശേഷം രോഗം ഭേദമായെന്ന് സ്ഥിരീകരിച്ച ശേഷമാണ് അദ്ദേഹം മീ നഗരത്തിലെ തന്റെ വീട്ടിലേക്ക് പോയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതികം താമസിയാതെ അദ്ദേഹത്തിന് പനി വരികയും തുടര്‍ന്നുള്ള പരിശോധനകളില്‍ കൊറോണ ബാധ സ്ഥിരീകരിക്കുകയുമായിരുന്നു. ഇതിന് രണ്ടാഴ്ചമുന്‍പ് ജപ്പാനില്‍ തന്നെ ഒരു സ്ത്രീക്കും കൊറോണ രണ്ടാം തവണ ബാധിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ഇതിനിടയില്‍ കൂടുതല്‍ രാജ്യങ്ങള്‍ ആക്രമിച്ചു കീഴടക്കുകയാണ് കൊറോണ എന്ന ഭീകരന്‍. ഇ52 രാജ്യങ്ങളിലേക്ക് കൂടി കൊറോണാ ബാധിച്ചതോടെ ചൈനയിലേതിനേക്കാള്‍ രോഗികളുടെ എണ്ണം പുറം ലോകത്ത് വര്‍ദ്ധിച്ചു. ചൈനയില്‍ ഇതുവരെ 80,900 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് എങ്കില്‍ മറ്റിടങ്ങളിലെല്ലാം കൂടി രോഗികളുടെ എണ്ണം 90,000 ആയി ഉയര്‍ന്നിട്ടുണ്ട്.

കോവിഡ്19 മരണസംഖ്യ 7000 ആയി ഉയര്‍ന്നതോടെ പല രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങളുമായി വന്നിട്ടുണ്ട്.

Get real time updates directly on you device, subscribe now.