ചീങ്ങേരി മലയില്‍ വീണ്ടും തീപ്പിടിത്തം

0 136

ചീങ്ങേരി മലയില്‍ വീണ്ടും തീപ്പിടിത്തം

അമ്ബലവയല്‍ : ചീങ്ങേരിമലയുടെ താഴ് വരയില്‍ വീണ്ടും തീപ്പിടിത്തം. തിങ്കളാഴ്ച പകല്‍ മൂന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്. രണ്ടേക്കറോളം സ്ഥലത്തെ അടിക്കാടുകളും മരങ്ങളും കത്തിനശിച്ചു. ഒരു വീടിന് കേടുപറ്റി. ബത്തേരിയില്‍നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.

കാരാപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈനില്‍ വെല്‍ഡിങ് ജോലികള്‍ നടക്കുന്നതിനിടെ തീപ്പൊരി തെറിച്ചതാണ് തീപ്പിടിത്തത്തിന് കാരണമായത്. ജനവാസ മേഖലയില്‍ തീ പടര്‍ന്നത് പ്രദേശത്തെയാകെ ഭീതിയിലാക്കി.