അങ്കണവാടികളിലെ കുരുന്നുകളുടെ ആരോഗ്യ സംരക്ഷണത്തിനായി മെഡിക്കല്‍ കിറ്റ്

0 244

അങ്കണവാടികളിൽ പഠനത്തിനിടെ ഓടിയും ,ചാടിയും പറന്ന് നടക്കുന്ന കുരുന്നുകൾക്ക്
പ്രഥമ ശുശ്രുക്ഷയ്ക്കായി മെഡിക്കല്‍ കിറ്റ് ആവശ്യമുണ്ടന്ന് കണ്ടെത്തിയിരുന്നു.. അവരുടെ ആരോഗ്യ സംരക്ഷണത്തിനായി മെഡിക്കല്‍ കിറ്റ് കെ.എം.എ 1സ്.സി.എല്‍ വഴി വാങ്ങി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ആരോഗ്യ വകുപ്പ് 4,95,75,750 രൂപയുടെ അനുമതി നല്‍കി.

പാരസെറ്റമോള്‍, ORS ലായിനി, സലൈന്‍, പോവിഡോണ്‍ അയഡിന്‍, കലാമിന്‍ ലേപനങ്ങള്‍, സിങ്ക് തുള്ളി മരുന്ന്, സില്‍വര്‍ സള്‍ഫഡയാസിന്‍, ബെന്‍സില്‍ ബെന്‍സൊവേറ്റ് ലേപനങ്ങള്‍, ബാന്‍ഡ് എയിഡ്, അണുമുക്ത ബാന്‍ഡേജ്, തെര്‍മോമീറ്റര്‍ എന്നിവയാണ് ഓരോ മെഡിക്കല്‍ കിറ്റിലും ഉണ്ടാവുക.

സംസ്ഥാനത്തെ അങ്കവാടികളെ സമൂലം പരിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. അങ്കണവാടികളുടെ ശാക്തീകരണം ലക്ഷ്യമാക്കിക്കൊണ്ട് സ്മാര്‍ട്ട് അങ്കണവാടികള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. അങ്കണവാടികളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി കുട്ടികളുടെ ബൗദ്ധിക വികാസത്തിന് ഊന്നല്‍ നല്‍കുന്ന മോഡല്‍ അങ്കണവാടികളാണ് സര്‍ക്കാരിന്റെ ലക്ഷ്യം.