അഗസ്യാര്‍കൂടം ട്രക്കിംഗിനായി ഇന്ന് രാവിലെ 11 മണി മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. വിശദവിവരങ്ങള്‍ www. forest.kerala.gov.in എന്ന വനം വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സംരക്ഷിത വനമേഖല ആയതിനാല്‍ ട്രക്കിങ്ങിനിടയില്‍ പ്ലാസ്റ്റിക്, മദ്യം, മറ്റു ലഹരിപദാര്‍ഥങ്ങള്‍ എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചായിരിക്കും മലകയറ്റം. (Agasthyakoodam)
ഇലപൊഴിയും കാടുകളും പുല്‍മേടുകളും ഈറ്റക്കൂട്ടങ്ങളും പാറക്കെട്ടുകളും കാട്ടരുവികളും നിറഞ്ഞ് നില്‍ക്കുന്ന സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ് അഗസ്ത്യാര്‍കൂടം. ഇവിടേക്ക് യാത്ര പോകുക എന്നത് ഏതൊരു സഞ്ചാരിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നുമാണ്.
നല്ല ശാരീരികക്ഷമതയുള്ളവര്‍ മാത്രമേ ട്രക്കിംഗില്‍ പങ്കെടുക്കാവൂ. 14 വയസ്സിന് താഴെയുള്ള കുട്ടികളെ അനുവദിക്കില്ല. വനത്തിനുള്ളില്‍ പുകവലി, ഭക്ഷണം പാകം ചെയ്യല്‍ എന്നിവയും അനുവദിക്കുന്നതല്ല. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പിഴയടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും.
കേരളത്തിലെ ഏറ്റവും കഠിനമായ ട്രക്കിങ് റൂട്ടുകളില്‍ ഒന്നാണ് തിരുവനന്തപുരത്തുള്ള അഗസ്ത്യാര്‍കൂടം. അഗസ്ത്യമുനി തപസ്സനുഷ്ഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ പശ്ചിമഘട്ടപ്രദേശം പ്രകൃതിസൗന്ദര്യവും ജൈവവൈവിധ്യവും കൊണ്ട് സമ്പന്നമാണ്. വന്യമൃഗങ്ങളും അട്ടകളും വിഹരിക്കുന്ന കൊടുംവനത്തിനുള്ളിലൂടെ 27 കിലോമീറ്റര്‍ നടന്നാണ് ഏറ്റവും മുകളിലെത്തുന്നത്.
സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 6200 അടി ഉയരത്തിലാണ് അഗസ്ത്യാര്‍കൂടം. അഗസ്ത്യമല യാത്രയില്‍ കാടിന്റെ മക്കളാണ് ഗൈഡുകളായി പ്രവര്‍ത്തിക്കുന്നത്. കാടിന്റെ സ്വഭാവം അറിയുന്ന ഇവര്‍ യാത്രികരെ സുരക്ഷിതരായി കാക്കുന്നു. സീസണ്‍ അവസാനാനിക്കുന്നതോടെ ഇവര്‍ മറ്റ് ജോലികള്‍ക്ക് പോവും.