അടക്കാത്തോട്ടിലും നായയുടെ അക്രമം

0 825

അടക്കാത്തോട്ടിലും നായയുടെ അക്രമം:അന്യസംസ്ഥാന തൊഴിലാളിയെ വളർത്ത് നായ ആക്രമിച്ചു .കരിങ്കാപ്പ് റോഡിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയെയാണ് സമീപവാസിയുടെ വീട്ടിൽ നിന്ന് അഴിച്ച് വിടാറുള്ള കറുത്തനിറമുള്ള വളർത്തുനായ ആക്രമിച്ചത് .അക്രമത്തിൽ തൊഴിലാളിയുടെ വസ്ത്രങ്ങൾ കീറിയെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു .നായകളെ അഴിച്ച് വിടുന്നതിനെതിരെ നിരന്തരം പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലന്ന് നാട്ടുകാർ പറയുന്നു.