കൃഷി സംരക്ഷണ വാരാചരണം.വന്യജീവി വാരഘോഷത്തിനു കർഷകരുടെ ബദൽ
കേളകം: വന്യജീവി വാരാഘോഷം നടത്തുന്ന അതെ ആഴ്ചയിൽ (ഒക്ടോബർ 5-12)
കൃഷി ഭൂമിയിൽ വർധിച്ചുവരുന്ന വന്യമൃഗശല്യത്തിനെതിരെ പൊതുജനാവബോധം ഉയർത്തുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാന തല കൃഷി സംരക്ഷണ വാരാചരണവുമായി കിഫ (കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ) രംഗത്ത്. കൃഷി സംരക്ഷണ വാരാചരണത്തോടനുബന്ധിച്ച് മത്സരങ്ങളും കിഫ ആവിഷ്കരിച്ചിട്ടുണ്ട്.
മുതിർന്നവർക്ക് (18 വയസിനു മുകളിൽ പ്രായമുള്ളവർ) ഫോട്ടോഗ്രഫി മത്സരവും കുട്ടികൾക്ക് (10–18 വയസ്) ചിത്രരചന, കാർട്ടൂൺ, മലയാളം ഉപന്യാസം എന്നിങ്ങനെ മൂന്നു മത്സരങ്ങളുമാണ് നിശ്ചയിച്ചിട്ടുള്ളത്. ചിത്രരചന A4 സൈസ് പേപ്പറിൽ കളറിലായിരിക്കണം. മലയാളം ഉപന്യാസം 4 പേജ് ഉണ്ടായിരിക്കണം. കൈകൊണ്ട് എഴുതിയതോ, ടൈപ്പ് ചെയ്തതോ ആകാം. പിഡിഎഫ് ഫോർമാറ്റിലായിരിക്കണം അയയ്ക്കേണ്ടത്.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് 2000 രൂപ, 1000 രൂപ, 500 രൂപ എന്നിങ്ങനെ കാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും.
കൃഷിയും വന്യമൃഗശല്യവും എന്ന വിഷയത്തിൽ അധിഷ്ഠിതമായി വേണം മത്സരത്തിൽ പങ്കെടുക്കാൻ. എല്ലാ മത്സരങ്ങൾക്കും ഈയൊരു വിഷയംതന്നെയാണെന്ന് കിഫ അറിയിച്ചു.
മത്സരത്തിൽ പങ്കെടുക്കുന്നവർ പൂർണമായ പേരും വിലാസവും, മൊബൈൽ നമ്പറും അടക്കം സ്വന്തം സൃഷ്ടികൾ emailkifa@gmail.com എന്ന ഇമെയിലിലേക്കോ 9778193860 എന്ന വാട്സാപ്പ് നമ്പറിലേക്കോ അയയ്ക്കണം.
സമ്മാനാർഹമായ എല്ലാ സൃഷ്ടികളും, കിഫയുടെ ഫേസ് ബുക്ക് പേജുകളിൽ പരസ്യപ്പെടുത്തുന്നതാണ്. എൻട്രികൾ അയയ്ക്കേണ്ട: 2020 ഒക്ടോബർ 11 ഞായർ രാത്രി 12 മണി വരെ.