നന്ദി ഹിൽസിൽ കുടുങ്ങിയ വിദ്യാർത്ഥിയെ പുറത്തെത്തിച്ച് വ്യോമസേന, അഞ്ച് മണിക്കൂർ നീണ്ട ദൗത്യം

0 541

ബെംഗളുരു: പാലക്കാട് കൂമ്പാച്ചി മലയിൽ ബാബു  കുടുങ്ങിയതിന് സമാനമായി കർണാടകയിലെ നന്ദി ഹിൽസിൽ (Nandi Hills) കുടുങ്ങിയ യുവാവിനെ വ്യോമസേന രക്ഷപ്പെടുത്തി. കോളേജ് വിദ്യാര്‍ത്ഥിയായ 19-കാരന്‍ നിഷാങ്ക് കൗളാണ് കാല്‍വഴുതി വീണ് മലയില്‍ കുടുങ്ങിയത്. കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ അഞ്ച് മണിക്കൂറിന് ശേഷം നിഷാങ്കിനെ രക്ഷിക്കുകയായിരുന്നു.

വ്യോമസേനയുടെ ഹെലികോപ്റ്ററെത്തിയാണ് യുവാവിനെ പുറത്തേക്ക് എത്തിച്ചത്. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമായി. ബന്ധുക്കള്‍ക്കൊപ്പം നന്ദി ഹില്‍സ്സ് കാണാനെത്തിയതായിരുന്നു നിഷാങ്ക്.

ചിക്കബല്ലാപൂർ പൊലീസും വ്യാമസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. വ്യോമസേനയുടെ വിമാനമെത്തി അഞ്ച് മണിക്കൂറെടുത്താണ് നിഷാങ്കിനെ പുറത്തെടുത്തത്. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമായി. ബന്ധുക്കള്‍ക്കൊപ്പം നന്ദി ഹില്‍സ്സ് കാണാനെത്തിയതായിരുന്നു നിഷാങ്ക്. അപകടത്തിൽ നിഷാങ്കിന് പുറകിൽ പരിക്കേറ്റിട്ടുണ്ട്.