നിരക്ക് കുറച്ച് എയർ ഇന്ത്യ

0 311

നിരക്ക് കുറച്ച് എയർ ഇന്ത്യ

ദമാം: പ്രവാസികളുടെ പ്രതിഷേധങ്ങള്‍ക്ക് മുന്നിൽ മുട്ട് മടക്കി എയർ ഇന്ത്യ. യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് എയർ ഇന്ത്യ അധിക നിരക്ക് പിൻവലിക്കുകയായിരുന്നു. ദമ്മാമിൽ നിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള വന്ദേഭാരത് മിഷൻ വിമാന സർവീസുകൾക്ക്
ഈടാക്കിയ അമിത നിരക്കിലാണിപ്പോൾ പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്ന് എയർ ഇന്ത്യ കുറച്ചത്.
കൊവിഡ് പ്രതിസന്ധിയിൽപ്പെട്ട് നാട്ടിൽ പോകാൻ കഴിയാതെ സൗദിയിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ ഏർപ്പെടുത്തിയ എയർ ഇന്ത്യയുടെ വിമാന നിരക്ക് പതിന്മടങ്ങു വർദ്ധിപ്പിച്ചത് പ്രവാസികളെ വലിയ ആശങ്കയിൽ ആഴ്ത്തിയിരുന്നു. കഴിഞ്ഞദിവസം ദമ്മാമിൽ നിന്ന് കൊച്ചിയിലേക്ക് പോയ യാത്രക്കാരിൽ നിന്ന് എയർ ഇന്ത്യ ഇക്കോണമി ക്ലാസ് ടിക്കറ്റിന് ഈടാക്കിയത് ഏകദേശം 34,000 ഇന്ത്യൻ രൂപയ്ക്ക് തുല്യമായ 1703 റിയാലാണ്.
ഇന്ന് കോഴിക്കോട്ടേക്കും ജൂൺ 18നു തിരുവനന്തപുരത്തേക്കുമുള്ള വിമാന സർവീസിനും സമാന നിലയ്ക്കായിരുന്നു എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരുന്നത്.എന്നാൽ, ഈ നിരക്കാണിപ്പോൾ പ്രതിഷേധത്തെ തുടർന്ന് ഏകദേശം 16,800 ഇന്ത്യൻ രൂപയ്ക്ക് തുല്യമായ 850 സൗദി റിയാലായി കുറച്ചത്. ഇതിനോടകം കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ടിക്കറ്റ് എടുത്തവർക്കു കുറവ് വരുത്തിയ തുകയുടെ ബാക്കി തിരിച്ചു നൽകുമെന്ന് എയർ ഇന്ത്യ ഓഫീസ് അറിയിച്ചു.