ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വിസുകള്‍ കുവൈത്ത് നിര്‍ത്തി

0 156

ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വിസുകള്‍ കുവൈത്ത് നിര്‍ത്തി

കുവൈത്ത് സിറ്റി: ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വിസുകള്‍ കുവൈത്ത് താല്‍കാലികമായി നിര്‍ത്തിവെച്ചു. ഇന്ത്യ കൂടാതെ ഈജിപ്ത്, ഫിലിപ്പന്‍സ്, സിറിയ, ലെബനന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള സര്‍വിസ് ആണ് നിര്‍ത്തിവെച്ചത്.

വെള്ളിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് സര്‍വീസ് നിര്‍ത്തിവെക്കാന്‍ ആരോഗ്യ വകുപ്പിന്‍റെ ശിപാര്‍ശ പ്രകാരം കുവൈത്ത് ഭരണകൂടം നിര്‍ദേശം നല്‍കിയത്. കോവിഡ് -19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് തീരുമാനം.