രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ക്കുള്ള വിലക്ക് ഏപ്രില്‍ 14വരെ നീട്ടി

0 560

രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ക്കുള്ള വിലക്ക് ഏപ്രില്‍ 14വരെ നീട്ടി

ന്യൂഡല്‍ഹി: കൊവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഏപ്രില്‍ 14വരെ നീട്ടി. അതേ സമയം ചരക്ക് വിമാനങ്ങള്‍ക്കും സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാവില്ല.

ആഭ്യന്തര വിമാന സര്‍വിസുകള്‍ക്ക് നിലവില്‍ മാര്‍ച്ച്‌ 31 വരെയാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.ഇതിന്റെ വിലക്ക് നീട്ടുന്നത് സംബന്ധിച്ച്‌ തീരുമാനമായിട്ടില്ല. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏപ്രില്‍ 14വരെയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വിസുകളും ബസ് സര്‍വിസുകളും ഉള്‍പ്പെടെ പൊതുഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.