പ്രവാസികള്‍ക്ക് 4ജി സിം സര്‍വീസ്; സൗജന്യ ഡാറ്റ, ടോക് ടൈം സേവനവുമായി എയര്‍ടെല്‍
തിരുവനന്തപുരം: വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യസിം സര്‍വീസ് നല്‍കുമെന്ന് എയര്‍ടെല്‍ സര്‍ക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 4ജി സിം ആണ് നല്‍കുക. സൗജന്യ ഡാറ്റ, ടോക് ടൈം സേവനം ഉണ്ടാവുമെന്ന് എയര്‍ടെല്‍ അറിയിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് രോഗവുമായി ബന്ധപ്പെട്ട മരുന്നുകള്‍ വാക്‌സിന്‍, ഉപകരണങ്ങള്‍ വികസിപ്പിക്കാന്‍ കുത്തകകമ്ബനികള്‍ രംഗത്തുവരികയാണ്. ഇങ്ങനെ വികസിപ്പിക്കുന്ന ഉത്പന്നങ്ങള്‍ പേറ്റന്റ് ചെയ്ത് സാധാരാണക്കാര്‍ക്ക് താങ്ങാനാവാത്ത വന്‍വിലയ്ക്കായിരുിക്കും മാര്‍ക്കറ്റ് ചെയ്യുക. ഇതിന് ബദലായി പരസ്പരസഹകരണത്തിന്റെയും പങ്കിടിലിന്റെയു അടിസ്ഥാനത്തില്‍ ഓപ്പണ്‍ സോഴ്‌സ് കോവിഡ് പ്രസ്ഥാനം ശക്തിപ്പെട്ടുവരുന്നുണ്ട്. പേറ്റന്റ് സ്വന്തമാക്കാനുള്ള കുത്തകകമ്ബനികളുടെ ശ്രമത്തിന് ബദലായി വളര്‍ന്നുവരുന്ന മൂവ്‌മെന്റാണ് ഇത്. ഇതിനോട് കേരളം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.