കേളകം ഇ എം എസ് സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ‘അക്ഷര പറവകൾ പുനർജനിക്കുന്നു’ കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തു

0 393

.

കേളകം: ഇ എം എസ് സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ‘അക്ഷര പറവകൾ പുനർജനിക്കുന്നു’ എന്ന കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തു. കഥാകൃത്തും നോവലിസ്റ്റുമായ സിബിച്ചൻ കെ.ജോബ് പ്രകാശന കർമ്മം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ്‌ അധ്യക്ഷനായിരുന്നു. ലൈബ്രറി സെക്രട്ടറി കെ പി ഷാജി സ്വാഗതമാശംസിച്ചു. തങ്കമ്മ സ്കറിയ, എസ് ടി രാജേന്ദ്രൻ, ഫ്രാൻസിസ് കെ കെ, ജോളി കുത്തുകല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു. ലൈബ്രറിയിലേക്ക് കെ ജി വിജയപ്രസാദ് തൻ്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി നൽകിയ പതിനയ്യായിരം രൂപ വിലയുള്ള പുസ്തകങ്ങൾ ലൈബ്രേറിയൻ അമ്പിളി കെ പി സ്വീകരിച്ചു. മൽസര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ബീന ഉണ്ണി നന്ദി പറഞ്ഞു.