അക്ഷര സേന അംഗങ്ങള്‍ക്ക് പരിശീലനം നൽകി

0 979

മാനന്തവാടി: കൊയിലേരി ഉദയ വായനശാല അക്ഷര സേന അംഗങ്ങള്‍ക്കു വേബേസിക് ട്രെയിനിംഗ് ക്യാമ്പ് നടത്തി. കോവിഡ് മൂന്നാം തരംഗത്തില്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങളെപ്പറ്റി കുറുക്കന്‍മൂല ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജേഷ്, പ്രാദേശിക പൊതു പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അക്ഷര സേന അംഗങ്ങള്‍ക്ക് പോലീസിനെ എങ്ങനെ സഹായിക്കനാകുമെന്ന വിഷയത്തില്‍ മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ എഎസ്‌ഐ മോഹന്‍ ദാസ് എന്നിവര്‍ ക്ലാസെടുത്തു.

കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനത്തെ ഗ്രന്ഥശാലകളില്‍ ആ വിഷ്‌കരിച്ച സന്നദ്ധ ടീം ആണ് അക്ഷര സേന. മാനന്തവാടി താലൂക്കില്‍ 740 അംഗങ്ങള്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നു. 19 പേരടങ്ങുന്ന ടീം ആണ് കൊയിലേരി ഉദയ വായനശാലയില്‍ പ്രവര്‍ത്തിക്കുന്നത്.