ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയാണ് തനിക്ക് ആദ്യമായി മൊബൈല്‍ ഫോണ്‍ വാ ങ്ങിത്തന്നതെന്ന് വ്യക്തമാക്കി ആലപ്പുഴ എംപി എ.എം ആരിഫ്

0 747

ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയാണ് തനിക്ക് ആദ്യമായി മൊബൈല്‍ ഫോണ്‍ വാങ്ങിത്തന്നതെന്ന് വ്യക്തമാക്കി ആലപ്പുഴ എംപി എ.എം ആരിഫ്

ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയാണ് തനിക്ക് ആദ്യമായി മൊബൈല്‍ ഫോണ്‍ വാ ങ്ങിത്തന്നതെന്ന് വ്യക്തമാക്കി ആലപ്പുഴ എംപി എ.എം ആരിഫ്. കഴിഞ്ഞ ദിവസം സംവിധായകന്‍ ആലപ്പി അഷ്‌റഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ആരിഫും സുരേഷ് ഗോപിയും തമ്മിലുളള സൗഹൃദത്തെക്കുറിച്ച്‌ വ്യക്തമാക്കിയത്. ആരിഫിന് ആദ്യമായ് നല്ലൊരു മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുത്തത് പോലും സുരേഷ് ഗോപിയാണന്നെന്ന് തനിക്കറിയാമെന്നാണ് അഷ്‌റഫ് പറഞ്ഞത്. ആ വാക്കുകള്‍ ശരിവെച്ചു കൊണ്ടാണ് ആരിഫ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

എം.പിയായിരിക്കേ അല്ല 20 വര്‍ഷം മുമ്പാണ് മൊബൈല്‍ ഫോണ്‍ സമ്മാനിച്ചതെന്നും പലവട്ടം സുരേഷ് ഗോപിയുടെ മനുഷ്യത്വപരമായ സമീപനങ്ങള്‍ അടുത്തറിഞ്ഞിട്ടുളളതാണെന്നും ആരിഫ് വ്യക്തമാക്കി.