കർഷക മക്കളുടെ നൊമ്പരങ്ങൾ തൊട്ടറിയുന്ന അലക്സ് ചാണ്ടി

0 391

കർഷക മക്കളുടെ നൊമ്പരങ്ങൾ തൊട്ടറിയുന്ന അലക്സ് ചാണ്ടി

 

കർഷക അവകാശ പോരാട്ടങ്ങളുടെ ചരിത്രത്തിൽ വ്യത്യസ്തമായ പ്രവർത്തന ശൈലിയുമായി ശ്രദ്ധേയനാവുകയാണ്
അലക്സ് ചാണ്ടിയെന്ന കൂരാച്ചുണ്ടുകാരൻ. ഇദ്ദേഹം നേതൃത്വം കൊടുക്കുന്ന കിഫ (കേരള ഇൻ്റിപെൻ്റൻറ് ഫാർമേഴ്സ് അസോസിയേഷൻ) കുറഞ്ഞ മാസങ്ങൾക്കുള്ളിൽ കർഷക ജനതയുടെ പ്രതീക്ഷയായി മാറിക്കഴിഞ്ഞു.

പാലക്കാട് ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തിൽ കുറ്റാരോപിതനായ വ്യക്തിക്കുവേണ്ടി പരസ്യമായി നിലപാടെടുത്താണ് അലക്സ് കർഷക വിഷയങ്ങളിൽ സജീവമാകുന്നത്. കർഷക പ്രതിസന്ധികൾ പൊതുസമൂഹത്തിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ‘കേരളത്തിലെ കർഷകരും വന്യമൃഗ ശല്യവും’ ഫെയ്സ് ബുക്ക് പേജ് തുടങ്ങി. 19000ത്തിലേറെ ആളുകൾ നിലവിൽ അംഗങ്ങളായുണ്ട്.

പ്രധാനപ്പെട്ട വിഷയങ്ങൾ ആസ്പദമാക്കി അലക്സ് തയ്യാറാക്കുന്ന വീഡിയോകൾ
സൂക്ഷ്മമായ പoനത്തിൻ്റെയും, കൃത്യമായ നിരീക്ഷണങ്ങളുടെയും ഉത്തമ മാതൃകകളാണ്. കർഷകർക്ക് തങ്ങളുടെ ആവലാതികൾ പങ്കുവെക്കാൻ തുടങ്ങിയ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളുടെ എണ്ണം 100 കടന്നിരിക്കുന്നു.

ന്യായമായ അവകാശങ്ങൾ നഷ്ടപ്പെടുന്ന കർഷകർക്കായി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിരവധി കേസുകൾ കിഫയുടെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. പരിസ്ഥിതിലോല പ്രദേശ വിഷയത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം അലക്സും
കിഫയും നടത്തിയ ഇടപെടലുകൾ എടുത്തു പറയേണ്ടവയാണ്. 2020 ഓണക്കാലത്ത് ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്ത കിഫയ്ക്ക് കേരളത്തിലെ 13 ജില്ലകളിൽ കമ്മിറ്റികളുണ്ട്.

കൂരാച്ചുണ്ട് പഞ്ചായത്തിലെ കരിയാത്തുംപാറ ഒഴുകയിൽ പരേതനായ ഫ്രാൻസീസ് ചാണ്ടിയുടെയും അന്നക്കുട്ടിയുടെയും മകനാണ് 39കാരനായ അലക്സ്. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ മാനേജ്മെൻറ് സ്റ്റഡീസിൽ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള ഇദേഹം പത്ത് വർഷമായി ഗൾഫിൽ മാർക്കറ്റ് റിസേർച്ച് ഫീൽഡിൽ ജോലി ചെയ്യുന്നു. ഭാര്യ: ലിബി. മക്കൾ: അലോൻസ, അലെയ്ന. അലക്സിൻ്റെ നമ്പർ: 9383405758