‘കെ സുധാകരനുമായി സംസാരിച്ചു, നല്ല വാക്കുകൾ പറഞ്ഞു’; പ്രതീക്ഷ മനസാക്ഷി വോട്ടിലെന്ന് ശശി തരൂർ

0 659

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ പ്രതീക്ഷ മനസാക്ഷി വോട്ടിലെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ. പാർട്ടിക്കുള്ളിൽ വ്യത്യസ്‌ത അഭിപ്രായം ഉണ്ടാകും. രമേശ് ചെന്നിത്തല ഭാരവാഹി അല്ലാത്തതിനാൽ അഭിപ്രായം പറയാം. പിസിസി പ്രസിഡന്റുമാർ അഭിപ്രായം പറഞ്ഞത് മാർഗനിർദേശത്തിന് മുൻപാണ്.(sasi tharoor response about aicc president election)

കൂടാതെ എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശശി തരൂർ എംപി ഇന്ന് ചെന്നൈ സന്ദർശിക്കും. തമിഴ്നാട് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗങ്ങളെ കണ്ട് വോട്ട് അഭ്യർഥിക്കും. നാമനിർദ്ദേശപത്രിക സമർപ്പിച്ച ശേഷം തരൂർ പ്രചാരണത്തിന് എത്തുന്ന നാലാമത്തെ നഗരമാണ് ചെന്നെ. മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരമാണ് എഐസിസി അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാൻ തരൂരിന്റെ പേര് നിർദ്ദേശിച്ചത്.

ചെന്നൈ സന്ദർശനത്തിൽ 75 മുതൽ 100 വരെ ടിഎൻസിസി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനാകുമെന്നാണ് തരൂർ ക്യാമ്പ് പ്രതീക്ഷിക്കുന്നത്. രാത്രി 8 മണിക്ക് ടിഎൻസിസി ഓഫീസായ സത്യമൂർത്തി ഭവനിൽ ഡോ.തരൂർ മാധ്യമങ്ങളെ കാണും. മദ്രാസ് ഐഐടിയിലെ വിദ്യാർഥികളുമായി വൈകുന്നേരം 6 മണിക്ക് തരൂ‍ർ സംവദിക്കുന്നുണ്ട്.

Get real time updates directly on you device, subscribe now.