മാഹി പാലം അടച്ചു; യാത്രക്കാര്‍ കുടുങ്ങി
ന്യൂമാഹി : കൊറോണ വ്യാപനത്തിനെതിരേ കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ഭാഗമായി ജില്ലാ അതിര്‍ത്തിയായ മാഹി പാലവും ന്യൂമാഹി ടൗണും അടച്ചു. ഇതോടെ ഒട്ടേറെ വാഹനങ്ങളും യാത്രക്കാരും ഇവിടെ കുടുങ്ങി. തിങ്കളാഴ്ച രാത്രി ഒന്‍പതിനാണ് പോലീസ് റോഡ് അടച്ചത്. കാര്യങ്ങള്‍ വ്യക്തമായി അറിയാതെയെത്തിയ കാര്‍ യാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരുമുള്‍പ്പെടെ ന്യൂമാഹി ടൗണില്‍ കുടുങ്ങി.
ജോലികഴിഞ്ഞ് വരികയായിരുന്ന മാഹിയിലെ ആരോഗ്യവകുപ്പ് ജീവനക്കാരും ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ഇവിടെ കുടുങ്ങിയവരില്‍പ്പെടും. പിന്നീട് ഇരുചക്രവാഹനങ്ങളെ ഒഴിവാക്കി. കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ പൂഴിത്തലയിലും എട്ട് കേന്ദ്രങ്ങളില്‍ റോഡുകള്‍ അടച്ചു.