സർക്കാർ ഓഫീസുകളെല്ലാം ഇന്നുമുതൽ പൂർണതോതിൽ തുറക്കും

0 283

സർക്കാർ ഓഫീസുകളെല്ലാം ഇന്നുമുതൽ പൂർണതോതിൽ തുറക്കും

സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളും കണ്ടെയ്മെന്റ് സോണുകളും ഒഴികെയുള്ള പ്രദേശങ്ങളിൽ എല്ലാം സർക്കാർ ഓഫിസുകൾ ഇന്ന് മുതൽ പൂർണതോതിൽ തുറന്നു പ്രവർത്തിക്കണമെന്നാണ് സർക്കാർ നിർദ്ദേശം.
ഭിന്നശേഷിക്കാർ, ഗുരുതര രോഗബാധിതർ, ഓട്ടിസം /സെറിബ്രൽ പാൾസി, മറ്റു ശാരീരികവും, മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ എന്നിവരെ ഡ്യൂട്ടിയിൽ നിന്ന് പരമാവധി ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. ഓഫിസുകളിൽ കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ ജീവനക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഓഫിസ് മേധാവികൾ ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. പൊതുഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാൽ ഓഫിസുകളിലെത്താൻ കഴിയാത്ത ജീവനക്കാർ വിവിധ ജില്ലാ കളക്ട്രേറ്റുകളിലും തദ്ദേശ സ്ഥാപനങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നു