കോളയാട് പഞ്ചായത്തിൽ നടത്തിയ കോവിഡ് ആന്റിജൻ മാസ് ടെസ്റ്റിൽ എല്ലാവരുടെയും ഫലം നെഗറ്റീവ്

0 516

കോളയാട് പഞ്ചായത്തിൽ നടത്തിയ കോവിഡ് ആന്റിജൻ മാസ് ടെസ്റ്റിൽ എല്ലാവരുടെയും ഫലം നെഗറ്റീവ്

കോളയാട്:  കോളയാട് പഞ്ചായത്തിൽ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പഞ്ചായത്തിലെ ചെക്കേരി കോളനിയിൽ ആന്റിജൻ മാസ് ടെസ്റ്റ് നടത്തി. ചെക്കേരി സംസകാരിക നിലയത്തിൽ വച്ചാണ് നൂറോളം പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്തിയത്. ഇന്ന് രാവിലെ 11 മണിയോടെ നടത്തിയ ടെസ്റ്റിൽ എല്ലാവർക്കും റിസൾട്ട് നെഗറ്റീവ് ആണെന്ന് കോളയാട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. കോളയാട് ചെക്കേരി കോളനി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവ് ആയത്.