രാത്രി ഒന്നരമണിക്ക് മുഖ്യമന്ത്രിയെ വിളിച്ചു, രണ്ടാമത്തെ റിങ്ങില്‍ ആ ശബ്ദം; ഒറ്റപ്പെട്ടുപോയ അവര്‍ 14 പേരും സുരക്ഷിതരായി വീടെത്തി

രാത്രി ഒന്നരമണിക്ക് മുഖ്യമന്ത്രിയെ വിളിച്ചു, രണ്ടാമത്തെ റിങ്ങില്‍ ആ ശബ്ദം; ഒറ്റപ്പെട്ടുപോയ അവര്‍ 14 പേരും സുരക്ഷിതരായി വീടെത്തി

0 908

രാത്രി ഒന്നരമണിക്ക് മുഖ്യമന്ത്രിയെ വിളിച്ചു, രണ്ടാമത്തെ റിങ്ങില്‍ ആ ശബ്ദം; ഒറ്റപ്പെട്ടുപോയ അവര്‍ 14 പേരും സുരക്ഷിതരായി വീടെത്തി

കൊറോണ വൈറസ് പരത്തുന്ന ആശങ്കയ്ക്കിടെ എങ്ങനെയും വീടുപറ്റാമെന്ന ആ​ഗ്രഹത്തിലാണ് 13 പെണ്‍കുട്ടികളടങ്ങുന്ന സംഘം ഹൈദരാബാദില്‍ നിന്ന് ഒരു ടാക്സി വാഹനത്തില്‍ കയറിയത്. എന്നാല്‍ രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും സംസ്ഥാന അതിര്‍ത്തികള്‍ അടയക്കുകയും ചെയ്തതോടെ ഒരു ദിവസത്തെ യാത്രയ്ക്കൊടുവില്‍ അര്‍ധരാത്രി അവര്‍ തോല്‍പ്പെട്ടി അതിര്‍ത്തിയില്‍ എത്തിപ്പെട്ടു. മുന്നോട്ടു പോകാനാകാതെ വന്നതോടെ അതിര്‍ത്തിയില്‍ വിട്ടിട്ടു തിരിച്ചു പോകാമെന്നായി വാഹനത്തിന്‍്റെ ഡ്രൈവര്‍. ഇതോടെ അങ്കലാപ്പിലായി 14 അം​ഗ വിദ്യാര്‍ഥിസംഘം.

 

പെരുവഴിയിലാവുമെന്ന ആശങ്കയില്‍ സഹായത്തിനായി പലരെയും വിളിച്ചെങ്കിലും വഴിയുണ്ടായില്ല. അപ്പോഴേക്കും സമയം ഒരുമണി കഴിഞ്ഞു. ഒടുവില്‍ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയനെത്തന്നെ വിളിച്ചു. ശകാരിക്കുമോ എന്ന് ഭയന്നാണ് ഫോണ്‍ വിളിച്ചതെങ്കിലും രണ്ടാം റിങ്ങില്‍ കരുതലോടെയുള്ള ശബ്ദമാണ് അവരെ തേടിയെത്തിയത്.

വയനാട് കളക്ടറെയും എസ്പിയെയും വിളിക്കാനായിരുന്നു നിര്‍ദേശം. മൊബൈല്‍ നമ്ബറും മുഖ്യമന്ത്രി നല്‍കി. എസ്പിയെ വിളിച്ച്‌ കാര്യം പറഞ്ഞു. തോല്‍പ്പെട്ടിയില്‍ വാഹനം എത്തിയപ്പോഴേക്കും തുടര്‍ന്നുള്ള യാത്രയ്ക്ക് വാഹനവുമായി തിരുനെല്ലി എസ്‌ഐ അവിടെയുണ്ടായിരുന്നു. ബുധനാഴ്ച രാവിലെയോടെ 14 പേരും സുരക്ഷിതരായി വീടുകളിലെത്തി.

ഹൈദരാബാദിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ജീവനക്കാരാണ് യാത്രാസംഘത്തിലെ 14 പേര്‍. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് ഇവര്‍ ടെമ്ബോ ട്രാവലറില്‍ നാട്ടിലേക്ക് തിരിച്ചത്. കോഴിക്കോട്ട് എത്തിക്കുമെന്ന ഉറപ്പിലാണ് വാഹനത്തില്‍ പുറപ്പെട്ടത്.