കീഴ്പ്പള്ളി അൽഫോൻസാ സ്കൂളിൽ നഴ്സറി സ്കൂൾ ഗ്രേഡുയേഷനും ഷോർട് ഫിലിം പ്രകാശനവും

0 220

 

 

കീഴ്പ്പള്ളി: കീഴ്പ്പള്ളി അൽഫോൻസാ സ്കൂളിൽ നഴ്സറി സ്കൂൾ ഗ്രേഡുയേഷൻ പ്രോഗ്രാമും ഷോർട് ഫിലിം പ്രകാശനവും നടന്നു. U K G, കുട്ടികളെ പ്രത്യേകം വേഷ വിധാനത്തോടെ വേദിയിൽ ആദരിക്കുകയും സെര്ടിഫിക്കറ്റുകൾ വിതരണം ചെയുകയും ചെയ്തു. കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിക്കപ്പെട്ടു.
യോഗത്തിൽ റെവ. ഫാ. ജോസഫ് ഇളയിടത്തു അധ്യക്ഷനായിരുന്നു. ഇരിട്ടി താലൂക് ആസ്പത്രിയിലെ ഡോ. ആന്റോ വർഗീസ് ഉത്ഘാടനം നിർവഹിച്ചു. സെന്റ് ആൻസ് കോൺഗ്രിഗേഷൻ ഡാമിയൻ പ്രൊവിൻസ് സുപ്പീരിയർ സി. ബ്രിഡ്‌ജിത് വിശിഷ്ടാധി ആയിരുന്നു. മദർ സുപ്പീരിയർ സി. മേരി വര്ഗീസ് സമ്മാനദാനം നിർവഹിച്ചു. സ്കൂൾ മാനേജർ സി. നിർമല സെബാസ്റ്റ്യൻ, സ്കൂൾ പ്രിൻസിപ്പൽ സി. സൗമ്യ, PTA പ്രസിഡന്റ്‌ ശ്രീ. മാത്യുക്കുട്ടി പന്തപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.
കുഞ്ഞുടുപ്പും ചിലന്തിവലയും :
നേഴ്സറി കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കി കുഞ്ഞുടുപ്പും ചിലന്തി വലയും എന്ന ഷോർട് ഫിലിം പ്രകാശനം ചെയ്തു. പ്രൊവിൻഷ്യൽ സി. ബ്രിഡ്‌ജിത് പ്രകാശന കർമം നിർവഹിച്ചു. ഡോക്ടർ ആന്റോ വർഗീസും ചിത്രത്തിലെ കേന്ദ്ര കഥാപാത്രവുമായ ജ്യൂവെൽ മരിയ പ്രശാന്തും ചേർന്ന് ആദ്യ പ്രതി ഏറ്റു വാങ്ങി.
നാഷണൽ അവാർഡ് നേടിയ റിവേഴ്‌സ് ഗിയർ, സ്കോളർഷിപ് ജാകോട്, പള്ളിക്കൂടം തുടങ്ങിയ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്ത സജീവ് മാറ്റത്തിനാനിയാണ് രചനയും സംവിധാനവും നിർവഹിച്ചത്.
കുഞ്ഞു മനസ്സുകളുടെ വളർച്ചക്ക് വിഘാതമായി നിൽക്കുന്ന ചിലന്തികളെകുറിച്ച് സംവദിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദര്ശനം നടത്തി. ജിതേഷ് കുന്നോത്, ജിതേഷ് വീർപ്പാടു, എന്നിവർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. ആദിഷ് ജ്യോതിഷ് ജോസഫ് എഡിറ്റിംഗും സുമേഷ് ചിത്രാഞ്ജലി ഡ്രോണും ബിബിച്ചൻ ഇരിട്ടി പ്രോഗ്രാമിങ്ങും നിർവഹിച്ചിരിക്കുന്ന ഈ ഹ്രസ്വ ചിത്രം വരും ദിവസങ്ങളിൽ യൂ ട്യൂബിൽ ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു. അൽഫോൻസാ സ്കൂളിലെ പൂർവ വിദ്യാർത്ഥികളും മാനേജ്മെന്റും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.