അമ്പഴക്കാട് ഫൊറോന പള്ളി- AMBAZHAKKAD FORANE CHURCH THRISSUR

AMBAZHAKKAD FORANE CHURCH THRISSUR

0 279

തൃശ്ശൂർ ജില്ലയിലെ കാടുകുറ്റി പഞ്ചായത്തിലെ അമ്പഴക്കാടിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന പള്ളി (St: Thomas Forane Church,Ambazhakkad). റോമൻ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ തോമസിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലാണ് അമ്പഴക്കാട് ഫൊറോന പള്ളി.ചാലക്കുടിയിൽ നിന്ന് 12 കിലോ മീറ്റർ മാറി അഷ്ടമിച്ചിറ കവലയിൽ നിന്ന് രണ്ട് കിലോ മീറ്റർ ദൂരെയാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.

ചരിത്രം

പള്ളിയുടെ രേഖകൾ പ്രകാരം ഈ പള്ളി എ.ഡി 300 ൽ സ്ഥാപിതമായതാണെന്ന് കാണുന്നു. പോർച്ചുഗീസുകാരുടെ ശക്തി ക്ഷയിക്കുകയും 1663 ൽ ഡച്ചുകാർ കൊച്ചി കീഴടക്കുകയും ചെയ്തപ്പോൾ ഈശോസഭക്കാർ വൈപ്പിൻകോട്ടയിലെ സെമിനാരി അമ്പഴക്കാട്ടിനടുത്ത സമ്പാളൂരിലേക്ക് മാറ്റി സ്ഥാപിച്ചു. ഇവിടെയാണ് ഹംഗറിക്കാരനായ ജോൺ ഏണസ്റ്റ് ഹാങ്ങ്സിൽഡൺ (അർണോസ് പാതിരി) വൈദികപട്ടം സ്വീകരിച്ചതും അദ്ദേഹത്തിന്റെ കൃതികൾ എഴുതിയതും. സെമിനാരിയോടനുബദ്ധിച്ച് സ്ഥാപിച്ചിരുന്ന അച്ചുകൂടത്തിൽ മലയാളത്തിലേയും തമിഴിലേയും ആദ്യകാല കൃതികൾ അച്ചടിച്ചിരുന്നു. 1789-90 കാലഘട്ടത്തിൽ ടിപ്പു സുൽത്താന്റെ ആക്രമണത്തിൽ അമ്പഴക്കാട് പള്ളിയും സെമിനാരിയും തകർക്കപ്പെട്ടു. ആക്രമണത്തിനുശേഷം പള്ളി പുനരുദ്ധീകരിക്കുകയും പള്ളിയുടെ മൂന്ന് ദിക്കുകളിൽ (പടിഞ്ഞാറ്, തെക്ക്, കിഴക്ക്) കരിങ്കലിൽ തീർത്ത വലിയ ഓരോ കുരിശുകൾ സ്ഥാപിക്കുകയും ചെയ്തു.

ചാലക്കുടി ഫൊറോന പള്ളിയുടെ ഭാഗമായിരുന്ന ഏതാനും പള്ളികളെ ഉൾപ്പെടുത്തിയാണ് 1944-ൽ അമ്പഴക്കാട് പള്ളിയെ ഫൊറോന പള്ളിയായി ഉയർത്തിയത്.

പ്രധാന സ്ഥാപനങ്ങൾ

  • സെന്റ് ആന്റണീസ് ബാലഭവൻ, പുളിയിലക്കുന്ന്
  • സെന്റ് ആന്റണീസ് ചാപ്പൽ, പുളിയിലക്കുന്ന്

നാഴികക്കല്ലുകൾ

പ്രധാന്യം ദിവസം
ദേവാലയം / കുരിശുപള്ളി എ.ഡി 300
പ്രഥമ ദേവാലയ വെഞ്ചിരിപ്പ് എ.ഡി 300
ടിപ്പു സുൽത്താൻ പള്ളി തകർത്തത് 1789-1790
പള്ളി പുതുക്കി പണിതത് 1790
3 കരിങ്കൽ കുരിശുകൾ 1790
ഫൊറോന പള്ളിയായത് 1944
പുതിയ പള്ളി വെഞ്ചിരിപ്പ് 1971 മാർച്ച് 13

ഇടവക പള്ളികൾ

അമ്പഴക്കാട് ഫൊറോന പള്ളിയുടെ കീഴിൽ ഈ പള്ളിയടക്കം 16 ഇടവക പള്ളികളുണ്ട്.

  • അമ്പഴക്കാട് പള്ളി
  • അന്നമനട പള്ളി
  • കല്ലൂർ പള്ളി
  • കുമ്പിടി പള്ളി
  • കുണ്ടൂർ പള്ളി
  • കൂഴൂർ പള്ളി
  • മേലഡൂർ പള്ളി
  • പാറക്കടവ് പള്ളി
  • പഴൂക്കര പള്ളി
  • പൂവത്തുശ്ശേരി പള്ളി
  • കോട്ടയ്ക്കൽ പള്ളി
  • സ്നേഹഗിരി പള്ളി
  • തെക്കൻ താണിശ്ശേരി പള്ളി
  • തുംബരശ്ശേരി പള്ളി
  • വെണ്ണൂർ പള്ളി
  • വൈന്തല പള്ളി

വിലാസം: Thrissur, Ambazhakad, Kerala 680741

ഫോൺ: 0480 289 0360