അംബേദ്കര്‍ സാംസ്‌കാരിക നിലയം ഉദ്ഘാടനം ഇന്ന്

0 97

അംബേദ്കര്‍ സാംസ്‌കാരിക നിലയം ഉദ്ഘാടനം ഇന്ന്

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ  തെക്കെ കുന്നുമ്പ്രം അംബേദ്കര്‍ സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം  ഒക്ടോബര്‍ എട്ട് വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് പട്ടികജാതി, പട്ടിക വര്‍ഗ പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് മന്ത്രി എകെ ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. മഹാത്മ അയ്യങ്കാളി  സ്മാരക ഹാള്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്തും മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തും സംയുക്തമായാണ് 32 ലക്ഷം രൂപ ചെലവില്‍ ഇരുനില കെട്ടിടം നിര്‍മ്മിച്ചത്.  സാംസ്‌കാരിക മുന്നേറ്റത്തിനും തൊഴില്‍ നൈപുണ്യ പരിശീലനത്തിനും ഉപകരിക്കുന്ന കെട്ടിടത്തില്‍ വിശാലമായ കോണ്‍ഫറന്‍സ് ഹാള്‍, വായനമുറി, റിസപ്ഷന്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.