മട്ടന്നൂരില്‍ രോഗിയുമായി പോയ ആംബുലന്‍സ് മരത്തിലിടിച്ചു ; ഒരാള്‍ക്ക് പരുക്ക്
മട്ടന്നൂര്‍: മട്ടന്നൂരില്‍ രോഗിയുമായി പോയ ആംബുലന്‍സ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് ആണ് അപകടത്തില്‍ പെട്ടത് . കൂടാളി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നിലെ ബസ് സ്റ്റോപ്പില്‍ വെച്ചായിരുന്നു സംഭവം. മട്ടന്നൂര്‍ പാലോട്ടുപള്ളിയിലെ വാടകവീട്ടില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളിയെ ആശുപത്രിയിലെത്തിക്കുന്നതിന് കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്.
കൂടാളി വളവില്‍ നിന്ന് നിയന്ത്രണം വിട്ട ആംബുലന്‍സ് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു . രോഗിക്കൊപ്പമുണ്ടായിരുന്ന യുവാവിനാണ് പരുക്കേറ്റത് . ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം .അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ നിന്ന് മറ്റൊരു ആംബുലന്‍സ് എത്തിച്ചാണ് രോഗിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തില്‍ ആംബുലന്‍സിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. വിവരമറിഞ്ഞ് മട്ടന്നൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി അണുനശീകരണം നടത്തി.