അ​മേ​രി​ക്ക 161 ഇ​ന്ത്യ​ക്കാ​രെ നാ​ടു​ക​ട​ത്തു​ന്നു; ര​ണ്ട് പേ​ർ മ​ല​യാ​ളി​ക​ൾ

0 1,067

അ​മേ​രി​ക്ക 161 ഇ​ന്ത്യ​ക്കാ​രെ നാ​ടു​ക​ട​ത്തു​ന്നു; ര​ണ്ട് പേ​ർ മ​ല​യാ​ളി​ക​ൾ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക 161 ഇ​ന്ത്യ​ക്കാ​രെ നാ​ടു​ക​ട​ത്തു​ന്നു. രാ​ജ്യ​ത്തേ​യ്ക്ക് അ​ന​ധി​കൃ​മാ​യി ക​ട​ന്ന​തി​ന് അ​റ​സ്റ്റി​ലാ​യ​വ​രെ​യാ​ണ് നാ​ടു​ക​ട​ത്തു​ന്ന​ത്. പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ലേ​ക്കാ​ണ് ഇ​വ​രെ തി​രി​ച്ച​യ​യ്ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ വി​വി​ധ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രാ​ണ് ഇ​വ​ർ.

തി​രി​ച്ചു​വ​രു​ന്ന​വ​രി​ൽ ഏ​റ്റ​വു​മ​ധി​കം പേ​ർ ഹ​രി​യാ​ന​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്, 76 പേ​ർ. പ​ഞ്ചാ​ബി​ൽ നി​ന്ന് 56 പേ​രു​ണ്ട്. ഗു​ജ​റാ​ത്തി​ൽ നി​ന്ന് 12, ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്ന് അ​ഞ്ച്, മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നു നാ​ല് പേ​രും കേ​ര​ളം, തെ​ലു​ങ്കാ​ന, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു ര​ണ്ടു വീ​ത​വും ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​നി​ന്നും ഗോ​വ​യി​ൽ നി​ന്നും ഓ​രോ​രു​ത്ത​രു​മാ​ണ് തി​രി​ച്ചെ​ത്തു​ന്ന​ത്.

യു​എ​സി​ന്‍റെ തെ​ക്ക​ൻ അ​തി​ർ​ത്തി​യാ​യ മെ​ക്സി​ക്കോ വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​യ​റാ​ൻ ശ്ര​മി​ച്ച ഇ​വ​രെ എമി​ഗ്ര​ഷേ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ല്ലാ നി​യ​മ​ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​രെ സ്വ​ദേ​ശ​ത്തേ​യ്ക്ക് തി​രി​ച്ച​യ​യ്ക്കു​ന്ന​ത്.