അമ്മ ജോലി ചെയ്യുന്ന കടയുടെ മുന്നില്‍ കാറിലിരുന്ന് പഠിച്ച്‌ ക്ഷീണിച്ച്‌ ഉറങ്ങി വിദ്യാര്‍ത്ഥിനി ; മയങ്ങിക്കിടന്ന പെണ്‍കുട്ടിയുടെ ഫോട്ടോ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന ഫോണില്‍ പകര്‍ത്തി യുവാക്കള്‍ ; സംഭവം പെരുമ്ബാവൂരില്‍

0 466

 

 

പെരുമ്ബാവൂര്‍ : കാറിലിരുന്ന് പഠിച്ച്‌ ക്ഷീണത്തോടെ ഉറങ്ങിപ്പോയ പെണ്‍കുട്ടിയുടെ ചിത്രമെടുത്ത് യുവാക്കള്‍. പെരുമ്ബാവരാണ് സംഭവം. കാറിലിരുന്നു പഠിക്കുന്നതിനിടെ ഉറങ്ങിപ്പോയ പ്രൈമറി ക്ലാസ് വിദ്യാര്‍ഥിനിയുടെ ചിത്രമാണ് മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേന മൊബൈലില്‍ പകര്‍ത്തിയത്.

ഇതോടെ നാട്ടുകാര്‍ രണ്ടു യുവാക്കളെയും പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അമ്മ ജോലി ചെയ്യുന്ന കടയുടെ മുന്നില്‍ കാറിലിരുന്നു പഠിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് പെണ്‍കുട്ടി

ഈ സമയം അവിടെയെത്തിയ യുവാക്കള്‍ ചിത്രമെടുക്കുകയും കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രചാരണം നടത്തുകയുമായിരുന്നുവെന്ന് കടയുടമ പറഞ്ഞു.
മദ്യലഹരിയിലായിരുന്നു യുവാക്കളെന്നും ഇവര്‍ വന്ന കാര്‍ പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പികള്‍ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. നാട്ടുകാര്‍ പൊലീസിനെ വിളിച്ചു വരുത്തുകയും യുവാക്കളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Get real time updates directly on you device, subscribe now.