കണ്ണൂര്‍: കോവിഡ്-19 വൈറസ് ബാധിതനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പെരിങ്ങോം സ്വദേശിയുടെ ഭാര്യയ്ക്കും അമ്മയ്ക്കും രോഗമില്ലെന്ന് പരിശോധനാ ഫലം. പരിശോധനയ്ക്ക് അയച്ച ഇവരുടെ സാന്പിളുകളുടെ ഫലം ഞായറാഴ്ചയാണു ലഭിച്ചത്. മകന്റെ പരിശോധനാ ഫലം തിങ്കളാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.