മില്‍മ പ്ലാന്‍റില്‍ അമോണിയം വാതക ചോര്‍ച്ചയെന്ന് നാട്ടുകാര്‍, കുട്ടികൾക്കടക്കം ദേഹാസ്വാസ്ഥ്യം

0 665

പാലക്കാട് : പാലക്കാട് കല്ലേപ്പുള്ളി മില്‍മ പ്ലാന്‍റില്‍ അമോണിയം വാതക ചോര്‍ച്ചയെന്ന് നാട്ടുകാര്‍. വാതകം ശ്വസിച്ച് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും ആരോപണമുയരുന്നുണ്ട്. നേരിയ തോതില്‍ ഉണ്ടായ ചോര്‍ച്ച പരിഹരിച്ചതാണെന്നാണ് മില്‍മയുടെ വിശദീകരണം.  അമ്പലക്കാട് കോളനിയിലെ ആളുകൾക്കാണ് ഇതുമൂലം സ്ഥിരമായി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ചുമ, ഛർദ്ദി, വയറുവേദന എന്നിവ ഉണ്ടായെന്നും ആശുപത്രിയിൽ പോയെന്നും പ്രദേശ വാസികൾ പറയുന്നു.

മൂന്ന് മാസം, ആറ് മാസം കൂടുമ്പോൾ പരിശോധിച്ച് അമോണിയം ലൈനുകൾ മാറ്റാറുണ്ടെന്നാണ് അധികൃതർ പറയുന്നത്. അപ്പോൾ ചെറിയ തോതിലുള്ള സ്മെൽ ഉണ്ടാകാറുണ്ട്. ഇനി അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ ശ്രദ്ധിക്കാമെന്നും കുറച്ചുകൂടി മുൻകരുതലെടുത്തും സമീപത്തെ ആളുകളെ കൂടി അറിയിച്ചുകൊണ്ടും നടപടികൾ കൈക്കൊള്ളാമെന്നും ആധികൃതർ വ്യക്തമാക്കുന്നു. അതേസമയം അമോണിയം പ്ലാന്റിൽ നിന്നുള്ള ചോർച്ച ആളുകളെ ബാധിക്കാതിരിക്കാൻ വീടുകളുടെ നേരെയുള്ള ഭാഗം കവർ ചെയ്ത് കൊടുക്കണം എന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം