പഠിക്കാന്‍ പ്രായമൊരു വെല്ലുവിളിയല്ല; മലയാളി അമ്മൂമ്മമാര്‍ക്ക് രാഷ്ട്രത്തിന്‍റെ ആദരം

0 164

 

തിരുവനന്തപുരം: പഠിക്കാന്‍ പ്രായമൊരു വെല്ലുവിളിയല്ലെന്ന് തെളിയിച്ച മലയാളി അമ്മൂമ്മമാര്‍ക്ക് രാഷ്ട്രത്തിന്‍റെ ആദരവായി പുരസ്കാരം. മലയാളികളായ കാര്‍ത്ത്യായനി അമ്മയും ഭാഗീരഥി അമ്മയുമാണ് പഠന മികവിന് രാഷ്ട്രപതിയുടെ നാരീ ശക്തി പുരസ്കാരം നേടിയത്. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായമേറിയ വിദ്യാര്‍ഥികളാണ് ഈ അമ്മൂമ്മമാര്‍. ചുമ്മാ പാസ് മാര്‍ക്ക് വാങ്ങിപ്പോകാനൊന്നും ഈ അമ്മൂമ്മമാര്‍ തയ്യാറല്ല. 2018ലെ തുല്യതാ പരീക്ഷയില്‍ 100ല്‍ 98 മാര്‍ക്കും നേടിയാണ് ഇരുവരും രാഷ്ട്രപതിയുടെ ആദരവിന് അര്‍ഹരായത്. കാര്‍ത്ത്യായനി അമ്മയ്ക്ക് 96 വയസാണ് പ്രായം. ഭാഗീരഥി അമ്മയ്ക്ക് 105 വയസ് പ്രായമുണ്ട്.