മഞ്ഞളാംപുറം യു പി സ്കൂളിൽ അഖില കേരള ബാല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

0 443

കേളകം: വൈ എം സി എയുടെ സഹകരണത്തോടെ ബാലരമ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അഖില കേരള ബാലചിത്രരചനാ മത്സരത്തിന്റെ ഭാഗമായി കേളകം വൈ എം സി എയുടെ നേതൃത്വത്തിൽ മഞ്ഞളാംപുറം യു പി സ്കൂളിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കേരളത്തിലുടനീളം മുന്നൂറോളം കേന്ദ്രങ്ങളിലായാണ് മത്സരം നടക്കുക.

5 വയസു വരെ, 5 മുതൽ 7 വയസു വരെ, 7 മുതൽ 9 വയസ് വരെ, 9 മുതൽ 12 വയസ് വരെ, 12 മുതൽ 15 വയസ് വരെ എന്നിങ്ങനെ 5 ഗ്രൂപ്പുകളായാണ് മത്സരം. ഒന്നാം സമ്മാനമായി 10000 രൂപ രണ്ടാം സമ്മാനമായി 7500 രൂപ, മൂന്നാം സമ്മാനമായി 5000 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ.

മഞ്ഞളാംപുറം യു പി സ്കൂളിൽ വച്ച് നടന്ന പരുപാടിയുടെ ഉദ്ഘാടനം വൈ എം സി എ ഇരിട്ടി സബ് റീജിയൺ വൈസ് ചെയർമാൻ ജോസ് ആവണംകോട് നിർവഹിച്ചു. വൈ എം സി എ കേളകം പ്രസിഡന്റ് ഷൈജു പി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കേളകം വൈ എം സി എ സെക്രട്ടറി ജഗേഷ് പള്ളിക്കമാലിൽ, സ്കൂൾ പ്രധാനാധ്യാപിക ലൈസ, ഇരിട്ടി സബ് റീജിയൺ യുവത പ്രമോട്ടർ അബ്രഹാം കച്ചറയിൽ എന്നിവർ സംസാരിച്ചു.