വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

0 595

കമ്പളക്കാട്: വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ കമ്പളക്കാട് അന്‍സാരിയ മദ്രസ ഹാളില്‍ വച്ച് അതിഥി തൊഴിലാളികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും സാംസ്‌കാരിക സദസ്സും സംഘടിപ്പിച്ചു. അന്‍സാരിയ സെക്രട്ടറി പി.ടി അഷറഫ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി സമിതി അംഗം ടി. വിജയന്‍ അധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസര്‍ എ.എസ്.ഐ എന്‍.കെ ദാമോദരന്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. കമ്പളക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ എം.എ സന്തോഷ്, എസ്‌.സി.പി.ഒ
വി. കമറുദീന്‍, കെ. ജംഷീദ്, കൃഷ്ണ ഭട്ട് എന്നിവര്‍ സംസാരിച്ചു. അതിഥി തൊഴിലാളികള്‍ തദ്ദേശീയ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Get real time updates directly on you device, subscribe now.