കേളകം റോയൽ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

0 377

കേളകം: റോയൽ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് പ്രവന്റ്റീവ് ഓഫീസർ ബാബു ഫ്രാൻസിസ് ക്ലാസ് നയിച്ചു. സ്കൂൾ കുട്ടികളിലും യുവാക്കളിലും വർദ്ധിച്ചുവരുന്ന മയക്കുമരുന്നുപയോഗത്തെ കുറിച്ചും ലഹരിവസ്തുക്കളുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ക്ലാസിൽ പ്രതിപാദിച്ചു. വാർഡ് മെമ്പർ എ. ബിജു ചാക്കോ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ബെന്നി മുണ്ടക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിന്റോ കറുകയിൽ, സെക്രട്ടറി ബിനോയ് തേൻ കുളം തുടങ്ങിയവർ സംസാരിച്ചു.