ഓട്ടിസം ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

0 299

പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്തും കമ്പോസിറ്റ് റീജിയണൽ സെൻറർ ഫോർ സ്കിൽ ഡെവലപ്മെൻറ് റിഹാബിലിറ്റേഷൻ ആൻഡ് എംപവർമെൻറ് ഓഫ് പേഴ്സൺ വിത്ത് ഡിസബിലിറ്റീസും സംയുക്തമായി ഓട്ടിസം ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്ശോഭ സുകു അധ്യക്ഷത വഹിച്ച പരിപാടിയിൽ കുടുംബശ്രീ സിഡിഎസ് ശ്യാമള രവീന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോളി നരിതൂക്കിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി കരുണാകരൻ, വാർഡ് മെമ്പർ അനിൽ സി കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മുല്ലക്കൽ, റിസോഴ്സ് പേഴ്സൺ സ്നേഹ സണ്ണി തുടങ്ങിയവർ സംസാരിച്ചു