ഇരിട്ടി: ഭാരതം 77ാം സ്വതന്ത്ര്യ ദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് സ്കൂളുകളിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. വിളക്കോട് ഗ്ലോബല്‍ ഇന്ത്യ പബ്ലിക് സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. വി വിനോദ് മുഖ്യാതിഥിയായി. ഗ്ലോബല്‍ ഇന്ത്യ എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ റഫീഖ് എ അധ്യക്ഷത വഹിച്ചു. മാനേജര്‍ റഷീദ് കെ വി, സ്‌കൂള്‍ അഡ്മിന്‍ മുബശ്ശിര്‍ എം, പി ടി എ പ്രസിഡന്റ് വിപിന്‍ ഫ്രാന്‍സിസ്, പി ടി എ വൈസ് പ്രസിഡന്റ് ഒ വിജേഷ്, മദര്‍ പി ടി എ പ്രസിഡന്റ് അമൃത, പ്രിന്‍സിപ്പാള്‍ ജോഷി പി തോമസ്, അധ്യാപിക പ്രീജ തുടങ്ങിയവര്‍ സംബന്ധിച്ചു.