പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ പ്ലാൻ്റ് നിർമ്മിതി സ്ഥാപിക്കും.

0 895

 

പേരാവൂർ: മലയോര മേഖലയിൽ ആശ്വാസകരമാകുന്ന പേരാവൂർ താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കുന്ന ഓക്സിജൻ പ്ലാൻ്റിൻ്റെ സ്ഥാപന ചുമതല നിർമ്മിതിക്ക് കൈമാറി. കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ നിർമ്മിതിക്ക് സ്ഥാപന കരാർ കൈമാറി. കരാർ ഏറ്റെടുത്ത് 45 ദിവസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തി ആരംഭിക്കണമെന്നാണ് വ്യവസ്ഥയുള്ളത്. അടുത്ത ദിവസം തന്നെ നിർമ്മിതിയുടെയും ,കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ്റെയും ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് സ്ഥലം നിർണയിക്കും. നാഷണൽ ഹെൽത്ത് മിഷൻ സാമ്പത്തിക സഹായത്തോടെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡാണ് 75 ലക്ഷം രൂപയോളം വരുന്ന പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ പേരാവൂരിൽ എത്തിച്ചത്.

ജില്ലയിലെ ഏറ്റവും വലിയ ഓക്സിജൻ പ്ലാന്റുകളിൽ മൂന്നാമത്തേതാണ് പേരാവൂർ താലൂക്ക് ആശുപത്രിയിൽ ആരംഭിക്കുന്നത്. . 450 ഓളം ബെഡുകളിലേക്ക് ഓക്സിജൻ എത്തിക്കാൻ മാത്രം പര്യാപ്തമായതാണ് പേരാവൂർ താലൂക്ക് ആശുപത്രിക്ക് അനുവദിച്ച ഓക്സിജൻ പ്ലാൻ്റ്. കണ്ണൂർ ജില്ലയിൽ നിലവിൽ ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലും മാത്രമാണ് ഇത്രയും വലിയ ഓക്സിജൻ പ്ലാൻ്റ് ഉള്ളത്. 450 ഓളം ബെഡുകളിലേക്ക് ഓക്സിജൻ ലഭ്യമാക്കുന്നതിനോടൊപ്പം ഓക്സിജൻ സിലിണ്ടറുകളിൽ റീഫിൽ ചെയ്യുന്നതിനുള്ള സ്വകര്യവും പ്ലാന്റിനുണ്ടാവും.

പേരാവൂർ താലൂക്ക് ആശുപത്രി മാസ്റ്റർ പ്ലാൻ അനുസരിച്ച് പുതിയ കെട്ടിടത്തിൽ സ്ഥാപിക്കുന്ന ഐസിയു വിലേക്കും ആശുപത്രിയിലെ എല്ലാ വാർഡുകളിലേക്കും ഇതു വഴി സിലിണ്ടർ ഒഴിവാക്കി ഓക്സിജൻ എത്തിക്കാൻ സാധിക്കുമെന്നും മെഡിക്കൽ ഓഫീസർ ഗ്രിഫിൻ പറഞ്ഞു. കോവിഡ് പോലെയുള്ള രോഗങ്ങളുടെ ചികിത്സയ്ക്കും ഓക്സിജൻ പ്ലാന്റ് സഹായകമാകും.

Get real time updates directly on you device, subscribe now.