മട്ടന്നൂരിൽ വഴി ചോദിച്ചെത്തിയ അജ്ഞാതൻ റിട്ട. അധ്യാപികയുടെ 5 പവന്റെ മാല കവർന്നു

0 913

മട്ടന്നൂർ: വയോധികയായ റിട്ട. അധ്യാപികയുടെ 5 പവൻ സ്വർണമാല കവർന്നു. ചാലോട് ടൗണിനടുത്ത് താമസിക്കുന്ന ചെറിയാണ്ടി ദേവിയുടെ (74) മാലയാണ് പൊട്ടിച്ചെടുത്തത്. വീടിന് സമീപം വഴി ചോദിക്കാനെന്ന വ്യാജേന എത്തിയ മധ്യവയസ്ക്കൻ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് ഓടുകയായിരുന്നു. മട്ടന്നൂർ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.