കേരളത്തിലെ കൊല്ലം നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് ആനന്ദവല്ലീശ്വരം ക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന കൊല്ലത്തെ മൂന്ന് ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്കൊല്ലത്തെ രണ്ടാമത്തെ ശിവക്ഷേത്രം കൊല്ലം രാമേശ്വരം മഹാദേവക്ഷേത്ര വും മൂന്നാമത്തെ ശിവക്ഷേത്രം തൃക്കടവൂർ മഹാദേവർ ക്ഷേത്ര വുമാണ്. കൊല്ലം ആനന്ദവല്ലീശ്വരത്തെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു
ഐതിഹ്യം
കൊല്ലത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്, ആനന്ദവല്ലീ സമേതനായ പരമ ശിവനെയാണ്. ഇവിടെ പാർവ്വതിദേവി ആനന്ദവല്ലിയായി ദർശനം നൽകുന്നു. പത്നിസമേതനായ പരമശിവനെ പടിഞ്ഞാറേക്ക് ദർശനം നൽകിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ആദ്യം ശിവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും പിന്നീട് ശിവന്റെ രൗദ്രഭാവം കുറയ്ക്കാൻ എന്ന സങ്കല്പത്തിലാണ് പാർവ്വതിയെ പ്രതിഷ്ഠിച്ചതെന്നുമാണ് വിശ്വാസം. തന്മൂലം ക്ഷേത്രത്തിൽ പാർവ്വതിയുടെ നടയിൽ (കിഴക്കേ നട) കവാടമുണ്ടെങ്കിലും ശിവന്റെ നടയിലൂടെ മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ഇതുകൂടാതെ, ഒറ്റശ്രീകോവിലിൽ ലക്ഷ്മീ-ഭൂമീസമേതനായ മഹാവിഷ്ണുവും അവതാരമായ ശ്രീകൃഷ്ണനും കുടികൊള്ളുന്നു എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. പ്രധാന ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറുഭാഗത്താണ് ഈ ശ്രീകോവിൽ സ്ഥിതിചെയ്യുന്നത്. ശിവനും വിഷ്ണുവും പത്നീസമേതരായി കുടികൊള്ളുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്.
ക്ഷേത്രം
നൂറ്റാണ്ടുകൾ പഴക്കമേറിയ ശിവക്ഷേത്രമാണിത് . ചെട്ടിയാർമാ രാണ് ക്ഷേത്രം പണിതീർത്തത് എന്നു വിശ്വാസം ഉണ്ട്. അഷ്ടമുടികായലിന്റെ തീരത്ത് കൊല്ലം നഗരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രണ്ടു തട്ടായി നിർമ്മിച്ചിരിക്കുന്ന വട്ടശ്രീകോവിലിലാണ് പടിഞ്ഞാറു ദർശനം നൽകി പരമശിവനേയും കിഴക്കു ദർശനം നൽകി ആനന്ദവല്ലിയേയും പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറും കിഴക്കുമായി ചതുരാകൃതിയിൽ പണിതിർത്ത രണ്ടു നമസ്കാര മണ്ഡപങ്ങൾ ഇവിടെയുണ്ട്. നാലമ്പലവും ആനക്കൊട്ടിലും എല്ലാം കേരളതനിമ വിളിച്ചോതതക്കവണ്ണമാണ് നിർമ്മിച്ചിരിക്കുന്നത്.
ക്ഷേത്രത്തിന്റെ പ്രധാന ഭാഗമായ പടിഞ്ഞാറുവശത്ത് നേരെമുൻപിലായി കുളം നിർമ്മി ച്ചിട്ടുണ്ട്. ക്ഷേത്രേശന്റെ രൗദ്രഭാവത്തിനു ശമനം ഉണ്ടാക്കാനാവാം ഇവിടെയും ശിവ പ്രതിഷ്ഠക്കു മുൻപിലായി ക്ഷേത്രക്കുളം നിർമ്മിച്ചിരിക്കുന്നത്. അതുപോലെതന്നെ പടിഞ്ഞാറും കിഴക്കും വശങ്ങളിൽ ക്ഷേത്രഗോപുരങ്ങൾ പണിതീർത്തിട്ടുണ്ട്. വിശാലമായ ക്ഷേത്രവളപ്പ് ചുറ്റുമതിലിനാൽ സംരക്ഷിച്ചിരിക്കുന്നു. നാലമ്പലവും നമസ്കാരമണ്ഡപങ്ങളും, ബലിക്കൽ പ്പുരയും, തിടപ്പള്ളിയും ധ്വജപ്രതിഷ്ഠയും ക്ഷേത്രഗോപുരങ്ങളും എല്ലാം ഒരു മഹാക്ഷേത്ര ത്തിനനുശ്രിതമായി മനോഹരമായി പണിതീർ ത്തിരിക്കുന്നു.
വിശേഷങ്ങളും, പൂജാവിധികളും
- പൈങ്കുനി ഉത്സവം
വർഷം തോറും മീനമാസത്തിൽ പത്തുദിവസം കൊടിയേറി ഉത്സവം കൊണ്ടാടുന്നു. മീനത്തിലെ ചോതി നക്ഷത്രം ആറാട്ട് വരത്തക്ക വിധമാണ് കൊടിയേറ്റ് നടത്തുന്നത്.
- ശിവരാത്രി
- നവരാത്രി
- മണ്ഡലപൂജ
ഉപക്ഷേത്രങ്ങൾ
- ഗണപതി
- സുബ്രഹ്മണ്യൻ
- അയ്യപ്പൻ
- നാഗദൈവങ്ങൾ
- ബ്രഹ്മരക്ഷസ്സ്
- നവഗ്രഹങ്ങൾ
- ശ്രീകൃഷ്ണൻ
ക്ഷേത്രത്തിൽ എത്തിചേരാൻ
കൊല്ലം നഗരത്തിൽ, ദേശീയപാത 544 ക്ഷേത്രത്തിന്റെ കിഴക്കേ നടയിലൂടെയാണ് കടന്നുപോകുന്നത്.