ബൈക്കിലെത്തിയ യുവാക്കള്‍ ഹോണ്‍ മുഴക്കി, ഇടഞ്ഞ ആന ഒന്നാം പാപ്പാനെ ഞെരിച്ചുകൊന്നു;

0 480

ബൈക്കിലെത്തിയ യുവാക്കള്‍ ഹോണ്‍ മുഴക്കി, ഇടഞ്ഞ ആന ഒന്നാം പാപ്പാനെ ഞെരിച്ചുകൊന്നു;

ക്ഷേത്രത്തിന്റെ കല്‍വിളക്കും ഗേറ്റും ആനക്കൊട്ടിലും അടിച്ചു തകര്‍ത്തു, രണ്ടാം പാപ്പാന്‍ ആനപ്പുറത്തു കുടുങ്ങിയത്‌ അഞ്ചു മണിക്കൂര്‍

ഹരിപ്പാട്‌: സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിനു സമീപം ഇടഞ്ഞ ആന ഒന്നാം പാപ്പാനെ ഞെരിച്ചുകൊന്നു. രണ്ടാം പാപ്പാന്‍ ആനപ്പുത്തു കുടുങ്ങിയത്‌ അഞ്ചു മണിക്കൂര്‍. പരിഭ്രാന്തിക്ക്‌ അവസാനമായത്‌ ആനയെ മയക്കുവെടിവച്ചു തളച്ചശേഷം.

കൊളക്കാടന്‍ അപ്പു എന്ന ആനയാണ്‌ ഒന്നാം പാപ്പാന്‍ വര്‍ക്കല ഹരിഹരപുരം ആലുവിള വീട്ടില്‍ കലേഷി(40)നെ ഞെരിച്ചുകൊന്നത്‌. രണ്ടാം പാപ്പാന്‍ കരുനാഗപ്പള്ളി വേങ്ങറ നഗരി വടക്കതില്‍ സഞ്‌ജു(23)വാണ്‌ അഞ്ചു മണിക്കൂറിനുശേഷം നിലത്തിറങ്ങിയത്‌. വെള്ളിയാഴ്‌ച രാത്രി 10.30 നു ഹരിപ്പാട്‌ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിനു കിഴക്കേ ശ്രീകോവിലിനു മുന്നിലായിരുന്നു സംഭവം.

പള്ളിപ്പാട്‌ അരയാകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനുശേഷം മോഴ ഇനത്തില്‍പെട്ട കൊളക്കാടന്‍ അപ്പുവിനെ പടിഞ്ഞാറെ പുല്ലാംവഴി ഇല്ലത്തിനു സമീപം തളയ്‌ക്കാന്‍ കൊണ്ടുപോകുമ്ബോഴാണ്‌ കാണിക്കമണ്ഡപത്തിനു സമീപം ഇടഞ്ഞത്‌. മണ്ഡപത്തിനു മുന്നില്‍ തൊഴാന്‍ നിര്‍ത്തിയപ്പോള്‍ ബൈക്കിലെത്തിയ മൂന്നു യുവാക്കള്‍ ഹോണ്‍ മുഴക്കിയതാണ്‌ ആന പ്രകോപിതനാകാന്‍ കാരണമെന്നു പറയുന്നു. വിരണ്ട ആന പെട്ടെന്നു വലേത്തക്കു തിരിഞ്ഞപ്പോള്‍ തുമ്ബിക്കൈ തട്ടി ഒന്നാം പാപ്പാന്‍ കലേഷ്‌ താഴെ വീണു. നിലത്തു വീണ പാപ്പാനെ കാലുകളുടെ ഇടയില്‍ വച്ച്‌ ആന ഞെരുക്കി. മുകളിലിരുന്ന രണ്ടാം പാപ്പാന്‍ സഞ്‌ജുവും ആനയെ പാട്ടത്തിനെടുത്ത ഹരിപ്പാട്‌ സ്വദേശി രതീഷും ചേര്‍ന്ന്‌ ആനയെ ഒരുവിധത്തില്‍ മാറ്റിയശേഷം കലേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഇതിനുശേഷം ക്ഷേത്ര പരിസരത്ത്‌ രണ്ടാം പാപ്പാനെയും പുറത്തിരുത്തി നടന്നു നീങ്ങിയ ആന പരിഭ്രാന്തി പരത്തി. കിഴക്കേ കവാടത്തിലെ ആലില്‍ കയര്‍കെട്ടി രണ്ടാം പാപ്പാനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിനിടെ ക്ഷേത്രത്തിനു മുന്നിലെ കല്‍വിളക്ക്‌,