ആന്ധ്രയില്‍ വിഷവാതക ദുരന്തം; ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു

0 331

ആന്ധ്രയില്‍ വിഷവാതക ദുരന്തം; ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു

ആന്ധ്രപ്രദേശിലെ വിശാഖ പട്ടണത്ത് പോളിമര്‍ കമ്ബനിയില്‍ രാസവാതകം ചോര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി. പ്രദേശത്തെ 20തോളം ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്.രക്ഷാപ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്ന് പ്രദേശവാസി പറഞ്ഞു.പ്രദേശത്ത് വിരലില്‍ എണ്ണാവുന്ന മലയാളികളെ ഉള്ളൂവെന്നും അവര്‍ സുരക്ഷിതരാണെന്നുമാണ് വിവരം ലഭിക്കുന്നത്.

സ്ഥലത്തെ എംഎല്‍എയുടെ നേതൃത്വത്തില്‍ രക്ഷപ്രവര്‍ത്തനം മികച്ച രീതിയില്‍ നടന്നെന്നും സ്ഥിതി​ഗതികള്‍ നിയന്ത്രണ വിധേയമാണെന്നും വിശാഖപട്ടണത്തുള്ളവര്‍ അറിയിച്ചു. നാല് മണിക്കാണ് വിവരമറിഞ്ഞത്. അപകടം ഉണ്ടായ ഉടന്‍ തന്നെ 25 ഓളം ആംബുലന്‍സുകള്‍ സ്ഥലത്തെത്തി ആളുകളെ ആശുപത്രിയിലേക്ക് മാറ്റി.
എട്ട് വയസ്സുകാരി ഉള്‍പ്പെടെ 7 പേരാണ് അപകടത്തില്‍ മരിച്ചത്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്കയും അധികൃതര്‍ വ്യക്തമാക്കുന്നു. അമ്ബതോളം പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ഇപ്പോള്‍ തന്നെ ആശുപത്രിയിലുണ്ട്. നിരവധി പേര്‍ ബോധരഹിതരായെന്നാണ് റിപ്പോര്‍ട്ട്. ഇരുനൂറോളം പേര്‍ വീടുകളില്‍ കുടുങ്ങിപ്പോയിട്ടുണ്ട്. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ട് എന്നാണ് വിവരം