അങ്ങാടിക്കടവ് പി എച്ച്സിയില്‍ സായാഹ്ന ഒ പി; 4133കുടുംബങ്ങള്‍ക്ക് ഗുണഭോക്തൃ പദ്ധതിയില്‍ നിന്നും ആനുകൂല്യം
ഇരിട്ടി: അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്തിന് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 28.81 കോടിയുടെ ബജറ്റ്. പഞ്ചായത്തിലെ 4133 കുടുംബങ്ങള്‍ക്കും ഗുണഭോക്തൃ പദ്ധതിയില്‍ നിന്നും ആനുകൂല്യം ലഭിക്കുന്ന പദ്ധതികളുമായി ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്റ് തോമസ് വലിയതൊട്ടിയാണ് ബജറ്റ് അവതരിപ്പിച്ചത്. 28,81,94565 കോടി രൂപ വരവും 28,35,2081കോടി രൂപ ചിലവും 46,74384 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ ഗുണഭോക്തൃ പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. അങ്ങാടിക്കടവ് പി എച്ച് സിയില്‍ സായാഹ്ന ഒ.പിയും ദന്തല്‍ ക്ലിനീക്കും ആരംഭിക്കുന്നതിന് മുന്‍ന്തിയ പരിഗണനയാണ് നല്‍കിയത്. വനാതിര്‍ത്തിയില്‍ പാലത്തുംകടവ് മുതല്‍ സോളാര്‍ ഫെന്‍സിംങ്ങ് സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷം വിനിയോഗിക്കുക. ഗ്രാമീണ റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതിനും കുടിവെള്ള പദ്ധതികള്‍ക്കും പഞ്ചായത്തില്‍ മിനി സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനും കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് ഉത്പ്പാദക ബോണസ് അനുവിക്കുന്നതിനും ബജറ്റ് വിഹിതത്തിന്റെ നല്ലൊരുപങ്ക് മാറ്റിവെച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബെന്നി ഫിലിപ്പ്, ജോണ്‍ കൊച്ചുകരോട്ട്, ഡെയ്‌സിമാണി, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ മേരി വാഴാംപ്ലാക്കല്‍, ഐസക്ക് ജോസഫ്, ബീന റോജസ്, അംഗങ്ങളായ റെജി മേരി, ടി.എം. വേണുഗോപാല്‍, റെജി മാത്യു, പ്രിയ കെ.ജോണ്‍, എം.കെ. വിനോദ്, ജോസഫ് തടത്തില്‍, ജോസഫ് നടുത്തോട്ടത്തില്‍, സെക്രട്ടറി ബിനു വര്‍ഗീസ് നിര്‍വ്വഹണ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു
പ്രധാനബജറ്റ് നിര്‍ദ്ദേശങ്ങൾ .
*തെങ്ങിന് ജൈവ വളങ്ങളും സൂഷ്മമൂലങ്ങളും വാങ്ങുന്നതിന് 10ലക്ഷം
*വനികള്‍ക്ക് മുട്ടക്കോഴി വിതരണം 5ലക്ഷം
*പുന്നക്കുണ്ട് തടയണയ്ക്ക ഷട്ടര്‍ നിര്‍മ്മാണം-3ലക്ഷം
* മണിമരുതുംചാല്‍ കലുങ്ക് നിര്‍മ്മാണം- 15ലക്ഷം
*വാണിയപ്പാറയില്‍ പകല്‍ വീട് നിര്‍മ്മാണം- 7.5ലക്ഷം
*ആനപ്പന്തി എല്‍.പി സ്‌കൂള്‍ രണ്ടാം നില പൂര്‍ത്തീകരണം- 4.9ലക്ഷം
*വലിയ പറമ്പിന്‍കരി ആശാന്‍കുന്ന് പുത്തന്‍പുര റോഡ് ടാറിംങ്ങ് 4.9ലക്ഷം
* കൃശിഭവന്‍ അഭിവ്യത്തിപ്പെടുത്തല്‍ 4.9ലക്ഷം
*പാലിയേറ്റീവ് കെയറിന്- 9.8ലക്ഷം