കരിക്കോട്ടക്കരി കൂമന്തോട് അംഗൻവാടി എഴുപത്തിഅഞ്ച് കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

0 1,305

ഇരിട്ടി: അഡ്വ.സണ്ണി ജോസഫ് എംഎൽഎ യുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും പതിനഞ്ച് ലക്ഷം രൂപ ചിലവഴിച്ച് പുനർനിർമ്മാണം നടത്തിയ അയ്യങ്കുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി കൂമന്തോട് അംഗൻവാടി എഴുപത്തിഅഞ്ച് കുന്ന് റോഡിന്റെ ഉത്ഘാടനം നടന്നു. അഡ്വ.സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, വൈസ് പ്രസിഡന്റ്‌ ലിസി വലിയതൊട്ടി, പഞ്ചായത്ത് അംഗങ്ങളായ ജോസഫ് വട്ടുകുളം,മിനി വിശ്വനാഥൻ, ബീന റോജസ്, ബിജോയ്‌ പ്ലാത്തോട്ടം, കെ സി ചാക്കോ മാസ്റ്റർ, മനോജ്‌ എം കണ്ടത്തിൽ, ജോണി കാവുങ്കൽ, സിനോജ് കളരുപാറ, ജാൻസി ചെരിയൻകുന്നേൽ, മേരി വാഴാംപ്ലാക്കൽ എന്നിവർ സംബന്ധിച്ചു.