അങ്കണവാടി വർക്കർ, ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു

0 53
കൂത്തുപറമ്പ് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം എന്നീ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിര താമസമുള്ളവരിൽ നിന്നും അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 46നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി പാസായിരിക്കണം. എസ് എസ് എൽ സി തോറ്റ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും എട്ടാം ക്ലാസ്  യോഗ്യതയുള്ള പട്ടികവർഗ വിഭാഗക്കാർക്കും അപേക്ഷിക്കാം.
ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി തോറ്റവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം. യോഗ്യരായ ഉദ്യോഗാർഥികൾ ഒക്ടോബർ അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഐ സി ഡി എസ് ഓഫീസിലും പഞ്ചായത്ത് ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പും സമർപ്പിക്കണം. ഫോൺ: 0490 2363090

Get real time updates directly on you device, subscribe now.