അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജ് മഴ നടത്തം ശ്രദ്ധേയമായി

0 712

കൊട്ടിയൂർ: അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിലേ എൻ എസ് എസ് ഒന്നാം വർഷ യൂണിറ്റ് വിദ്യാർത്ഥികൾ പാൽച്ചുരം വഴി ഇന്ന് രാവിലെ നടത്തിയ മഴ നടത്തം ശ്രദ്ധേയമായി. കുട്ടികളുടെ സ്നേഹവും കൂട്ടായ്മയും വർദ്ധിപ്പിക്കാനും അവരുടെ യൂണിറ്റി വളർത്താനും അതോടൊപ്പം അവരുടെ വ്യക്തിത്വ വികാസം ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവർത്തനമാണ് എൻ എസ് എസ് ന്റെ ലക്‌ഷ്യമെന്നും മഴ ഒഴിവാക്കാനല്ല മഴയോട് ചേർന്ന് പ്രകൃതിയോട് ചേർന്ന് ജീവിക്കാനാണ് നമ്മൾ പഠിക്കേണ്ടത് എന്നുമുള്ള സന്ദേശം നല്കാൻ വേണ്ടിയിട്ടാണ് ഈ യാത്ര നടത്തിയതെന്നും എൻ എസ് എസ് ന്റെ പ്രോഗ്രാം ഓഫീസർ കൂടിയായ ഫാദർ ജോജോ മണിമല പറഞ്ഞു. യാത്രക്ക് പ്രോഗ്രാം ഓഫീസർ ആയ ജെയ്നി ടീച്ചർ, ശരത് സാർ, ആർ അമൽജിത്ത് തുടങ്ങിയവർ നേതൃത്വം നല്കി.