ലൈഫ് മിഷൻ ക്രമക്കേടിൽ പരാതിക്കാരനായ അനിൽ അക്കര  സിബിഐ ഓഫീസിൽഉദ്യോഗസ്ഥരെ കാണുന്നു

0 316

ലൈഫ് മിഷൻ ക്രമക്കേടിൽ പരാതിക്കാരനായ അനിൽ അക്കര  സിബിഐ ഓഫീസിൽഉദ്യോഗസ്ഥരെ കാണുന്നു

ലൈഫ് മിഷൻ ക്രമക്കേടിൽ പരാതിക്കാരനായ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര കൊച്ചിയിലെ സിബിഐ ഓഫീസിൽ ഹാജരായി. കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ സിബിഐ ഉദ്യോഗസ്ഥരെ അറിയിക്കാനായാണ് എത്തിയതെന്ന് അനിൽ അക്കരമാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലെ ഉദ്യോഗസ്ഥർ സിബിഐക്ക് മൊഴി നൽകാനായി സിബിഐ ഓഫീസിൽ എത്തിയിരുന്നു. ഇവർ മൊഴി നൽകി മടങ്ങിയ ശേഷമാണ് അനിൽ അക്കര ഉദ്യോഗസ്ഥരെ കാണാൻ എത്തിയത്. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൻ്റെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന സ്വകാര്യ ബാങ്കിലെ ഉദ്യോ​ഗസ്ഥരാണ് മൊഴി നൽകാനായി സിബിഐ ഓഫീസിൽ എത്തിയത്.