ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊറോണ ബാധ:ചെണ്ടയാട് സ്വദേശിയായ 29കാരനിലാണ് പുതുതായി കൊറോണ ബാധ കണ്ടെത്തിയത്.

0 1,115

ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊറോണ ബാധ:ചെണ്ടയാട് സ്വദേശിയായ 29കാരനിലാണ് പുതുതായി കൊറോണ ബാധ കണ്ടെത്തിയത്.

ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊറോണ ബാധ:
ജില്ലയില്‍ ഗള്‍ഫില്‍ നിന്നെത്തിയ ഒരാള്‍ക്കു കൂടി ഇന്നലെ (ഏപ്രില്‍ 19) കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. മാര്‍ച്ച് 22ന് അബൂദാബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കുന്നോത്തുപറമ്പ് ചെണ്ടയാട് സ്വദേശിയായ 29കാരനിലാണ് പുതുതായി കൊറോണ ബാധ കണ്ടെത്തിയത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തെ ഏപ്രില്‍ 17ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് സ്രവ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
ഇതോടെ ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 88 ആയി. ഇതില്‍ 42 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് മൂന്നു പേര്‍ ഇന്നലെ ഡിസ്ചാര്‍ജായിരുന്നു.
നിലവില്‍ 5987 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവരില്‍ 47 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും, 6 പേര്‍ ജില്ലാ ആശുപത്രിയിലും 8 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 45 പേര്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലും 5881 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്നും 2088 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1760 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 1628 എണ്ണം നെഗറ്റീവ് ആണ്. 328 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.